Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ശോഭാ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു'

text_fields
bookmark_border
ep jayarajan
cancel

കോഴിക്കോട്: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ.പി ജയരാജൻ. തൃശൂരിലോ ഡൽഹിയിലോ വെച്ച് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ബി.ജെ.പി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും ഇ.പി കൂട്ടിച്ചേർത്തു.

ഗള്‍ഫില്‍ വെച്ച് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ പറയുന്നത്. താന്‍ ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായെന്നും ഇ.പി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ 'ശിവനും പാപിയും' പരാമര്‍ശം സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shobha Surendran EP Jayarajan BJP
Next Story