Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമലിനെതിരെ ശോഭാ സുരേന്ദ്രൻ, ദേശീയതയെ എതിർക്കുന്നവരോട് ഇതായിരിക്കും നയം

text_fields
bookmark_border
കമലിനെതിരെ ശോഭാ സുരേന്ദ്രൻ, ദേശീയതയെ എതിർക്കുന്നവരോട് ഇതായിരിക്കും നയം
cancel

തിരുവനന്തപുരം: സംവിധായകൻ കമലിനെതിരെ ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.   ദേശീയതക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബി.ജെ.പിയുടെ നയം ഇതായിരിക്കും. കമലിനേക്കാൾ ബുദ്ധിയും കഴിവും ഉള്ളവർ വന്നാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തിൽ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ദേശീയത അംഗീകരിക്കാൻ കഴിയാത്തവർ രാജ്യം വിട്ടുപോകണമെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമലിനെതിരെയുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കൊടുങ്ങല്ലൂരിൽ ജനകീയ കൂട്ടായ്മ നടന്ന വേദിയിൽ ചാണക വെള്ളം തളിച്ച് യുവമോർച്ച പ്രതിഷേധിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shobha surendran against director kamal
Next Story