Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികളുടെ...

പ്രതികളുടെ ഓണാഘോഷത്തിന് സ്റ്റേഷനിൽ നിന്ന് ഒത്താശ! എസ്.എച്ച്.ഒക്കും പൊലീസിനും ഗുരുതര വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

text_fields
bookmark_border
https://www.madhyamam.com/tags/ed-attack
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്​ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ വീ​​ട്ടി​​ൽ പ​​രി​​ശോ​​ധ​​ന​ക്കെ​ത്തി​യ ഇ.​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ പ്ര​​തി​​ക​​ൾ മ്യൂ​​സി​​യം പൊ​​ലീ​​സ് സ്​​റ്റേ​​ഷ​​നു മു​​ന്നി​​ൽ ഓ​​ണം ആ​​ഘോ​​ഷി​​ച്ച​ത്​ എ​സ്.​എ​ച്ച്.​ഒ​യു​ടെ അ​റി​വോ​ടെ​യെ​ന്ന്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ട്. സം​ഭ​വ​സ​മ​യം​ എ​സ്.​എ​ച്ച്.​ഒ സ്​​റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു.

ഓ​ണാ​ഘോ​ഷ​ത്തി​ന്​ പൊ​ലീ​സു​കാ​ർ​ക്ക്​ വാ​ങ്ങി​യ​തി​നൊ​പ്പം ഒ​രേ നി​റ​മു​ള്ള ഷ​ർ​ട്ട്​ മൂ​ന്നെ​ണ്ണം അ​ധി​കം വാ​ങ്ങി. ഇ​ത്​ ഒ​രു കോ​ൺ​സ്റ്റ​ബി​ൾ വ​ഴി​യാ​ണ്​ ഐ.​പി. ബി​നു​വി​ന്​ ല​ഭി​ച്ച​തെ​ന്നും സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​​ട​​ത്​ അ​​നു​​കൂ​​ല പൊ​​ലീ​​സ്​ സം​​ഘ​​ട​​ന നേ​​താ​​വാ​ണ്​ എ​സ്.​എ​ച്ച്.​ഒ ആ​ർ. പ്ര​ശാ​ന്ത്. ഇ.​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ച്ച കേ​​സ്​ എ​സ്.​ഐ.​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്​ പ്ര​ശാ​ന്താ​ണ്. പി​ന്നീ​ട്​ ഇ​ദ്ദേ​ഹ​ത്തെ ചു​മ​ത​ല​യി​ൽ​നി​ന്നു നീ​ക്കി തൃ​ശൂ​രി​ലേ​ക്ക്​ സ്​​ഥ​ലം മാ​റ്റി​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​മാ​ണ്​ മാ​റു​ക.

ശ​നി​യാ​ഴ്ച​യാ​ണ്​ ഇ.​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ പ്ര​​തി​​ക​​ൾ മ്യൂ​​സി​​യം പൊ​​ലീ​​സ് സ്​​റ്റേ​​ഷ​​നു​മു​ന്നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച​ത്. കേ​സി​ലെ 25 പ്ര​​തി​​ക​​ൾ​ ശ​​നി​​യാ​​ഴ്ച സ്​​റ്റേ​ഷ​നി​ൽ ഒ​​പ്പി​​ടേ​​ണ്ട ദി​​വ​​സ​​മാ​​യി​​രു​​ന്നു. ഒ​പ്പി​ടാ​നെ​ത്തി​യ മു​ൻ കൗ​ൺ​സി​ല​റും പ്ര​തി​യു​മാ​യ ഐ.​​പി. ബി​​നു ഉ​​ൾ​​പ്പെ​​ടെ ചി​ല​ർ സ്​​റ്റേ​ഷ​നു​മു​ന്നി​ൽ ഊ​ഞ്ഞാ​ലാ​ടി​യും ചെ​ണ്ട ​കൊ​ട്ടി​യും ആ​ഘോ​ഷി​ച്ചു. പൊ​ലീ​സു​കാ​ർ ധ​രി​ച്ചി​രു​ന്ന അ​തേ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ട്​ ആ​ണ്​ ബി​​നു അ​ട​ക്ക​മു​ള്ള​വ​ർ ധ​രി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന്​ ആ​ഘോ​ഷം​ റീ​ൽ ആ​ക്കി ബി​​നു സാ​​മൂ​​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​വ​രെ ത​ട​യാ​ൻ പൊ​ലീ​സു​കാ​ർ ശ്ര​മി​ച്ചി​ല്ല.

എ​സ്.​എ​ച്ച്.​ഒ​ക്കും പൊ​ലീ​സി​നും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ്​​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ ക​ണ്ടെ​ത്ത​ൽ. സ്​​​റ്റേ​​ഷ​​ന​ക​ത്ത്​ പ്ര​​തി​​ക​​ളു​​മാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സൗ​​ഹൃ​​ദം പ​​ങ്കു​വെ​​ക്കു​​ന്ന സി.​​സി.​​ടി.​​വി ദൃ​​ശ്യ​​ങ്ങ​​ളും സ്​​​പെ​​ഷ​​ൽ ബ്രാ​​ഞ്ചി​ന്​ ല​ഭി​ച്ചു.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​​മ്യ വ്യ​​വ​​സ്ഥ ലം​​ഘ​​നം ഉ​​ൾ​​പ്പെ​​ടെ ചൂ​​ണ്ടി​​ക്കാ​​ട്ടി ജാ​​മ്യം റ​​ദ്ദാ​​ക്കാ​​ൻ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​ൻ പൊ​​ലീ​​സ്​ നീ​​ക്കം തു​ട​ങ്ങി. സം​ഭ​വ​ത്തി​ൽ എ.​ഡി.​ജി.​പി പി. ​വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റോ​ട്​ അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട്​ തേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം, ത​ങ്ങ​ൾ സ്​​റ്റേ​ഷ​നു പു​റ​ത്ത്​ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​തെ​ന്നാ​ണ്​ പ്ര​തി​ക​ളു​ടെ വാ​ദം.

പി​ന്നി​ൽ കോ​ൺ​ഗ്ര​സു​കാ​രെ ത​ല്ലി​യ വി​ദ്വാ​ൻ -കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഭ​ര​ണം മാ​റി​യ​ത​റി​യാ​ത്ത പൊ​ലീ​സു​കാ​രു​ണ്ടെ​ന്നും അ​തി​ന്‍റെ ദോ​ഷ​മാ​ണ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു മു​ന്നി​ലെ റീ​ൽ​സ്​ ചി​ത്രീ​ക​ര​ണ​മെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ കോ​ൺ​ഗ്ര​സു​കാ​രെ സ്​​റ്റേ​ഷ​നി​ലി​ട്ടു ത​ല്ലി​യ വി​ദ്വാ​നാ​ണ്​ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ പി​റ​കി​ലെ ശ​ക്​​തി. ക​ഴി​ഞ്ഞ 10 വ​ർ​ഷം മ്യൂ​സി​യം സ്​​റ്റേ​ഷ​നി​ൽ കോ​ൺ​ഗ്ര​സു​കാ​രെ ത​ല്ല​ലാ​യി​രു​ന്നു ആ ​പൊ​ലീ​സു​കാ​ര​ന്‍റെ ജോ​ലി. ആ ​വി​ദ്വാ​ൻ പ​റ​ഞ്ഞി​ട്ടാ​ണ്​ പ​ഴ​യ കൗ​ൺ​സി​ല​ർ​ക്ക്​ മു​ണ്ടും ഷ​ർ​ട്ടും വാ​ങ്ങി​ക്കൊ​ടു​ത്ത​ത്. വി​ഷ​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Stationonam celebrationSpecial branchaccussed
Next Story