Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറിനെ...

ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന്​ എൻഫോഴ്​സ്​മെൻറ്​ കസ്​റ്റഡിയിലെടുത്തു; അറസ്​റ്റ്​ ഇന്ന്​ ഉണ്ടായേക്കും

text_fields
bookmark_border
ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന്​ എൻഫോഴ്​സ്​മെൻറ്​ കസ്​റ്റഡിയിലെടുത്തു;  അറസ്​റ്റ്​ ഇന്ന്​  ഉണ്ടായേക്കും
cancel

തിരുവനന്തപു​രം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറി​െൻറ ജാമ്യപേക്ഷ ഹൈകോടതി തള്ളിയതിനു പിന്നാലെ ചടുല നീക്കവുമായി എൻഫോഴ്​സ്​മെൻറ്​. വഞ്ചിയൂരിൽ സ്വകാര ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറിനെ ഇ.ഡി കസ്​റ്റഡിയിലെടുത്തു. 10.55 ഒാടെയാണ്​ ആശുപത്രിയിൽ എത്തി ഇ.ഡി കസ്​റ്റഡിയിലെടുത്തത്​. കൊച്ചിയിൽ എത്തിച്ച്​ ഇന്നു തന്നെ അറസ്​റ്റ്​ രേഖപ്പെട​ുത്ത​ിയേക്കുമെന്നാണ്​ സൂചന.

ബുധനാഴ്​ച രാവിലെയാണ് ശിവശങ്കറിന്​​ ഹൈ​കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്​. ഉത്തരവ്​ ഇറങ്ങിയതിനു പിന്നാലെയാണ്​ ഇ.ഡിയുടെ നീക്കം. കംസ്​റ്റംസി​െൻറയും ഇഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ്​ കോടതി ജാമ്യം നിഷേധിച്ചത്​. ശിവശങ്കറിനെതിരെ അന്വേഷണ ഏജൻസികൾ സമർപ്പിച്ച തെളിവുകൾ കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണ ഏജൻസികളുടെ വാദം പ്രഥമദൃഷ്​ട്യാ നിലനിൽക്കുന്നതാണെന്ന്​ കോടതി പറഞ്ഞിരുന്നു.

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെൻറ്​ വാദിച്ചിരുന്നത്​. മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Sivasankartrivandram gold smuggling
Next Story