Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതിയാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്
ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
cancel

കണ്ണൂർ: കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി നാടുവിട്ട ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് കൈമാറിയതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുകയായിരുന്നു ക്രൈംബ്രാഞ്ച്. കണ്ണൂർ യൂനിറ്റിലെ ഡി.വൈ.എസ്.പി കെ. സനിൽകുമാറിനാണ് അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്.ഐ.ടിയും അന്വേഷണം നടത്തിയിട്ടും ശിവസൂര്യയെ കണ്ടെത്താനാവാത്തതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

ആഗസ്റ്റ് എട്ടിന് വീട് വിട്ടുപോയ പ്ലസ് ടു വിദ്യാർഥിയായ ശിവസൂര്യയെ കാണാതായിട്ട് 70 ദിവസങ്ങൾ പിന്നിടുകയാണ്. കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് ചൊക്ലി പൊലീസ് അന്വേഷണം നടത്തിയിരുന്നു. കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തുടർന്ന് കണ്ടെത്താനാവാത്തതോടെ എസ്.ഐ.ടി രൂപവത്കരിച്ചും അന്വേഷണം നടത്തിയിരുന്നു. പെരിങ്ങത്തൂർ, തലശ്ശേരി, കോഴിക്കോട്, വടകര, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ശിവസൂര്യ ട്രെയിൻ കയറി പോയതായും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട് വിട്ടിറങ്ങിയെന്ന് വീട്ടുകാർ പറഞ്ഞ സമയം അനുസരിച്ചുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. കൂടാതെ, കുറിപ്പിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ, വാരണാസിയിലും രാമേശ്വരത്തും പരിശോധന നടത്തിയിട്ടും ഒരു തുമ്പും ലഭിച്ചില്ല. തുടർന്ന് ശിവസൂര്യയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ചേർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചതോടെയാണ് കേസ് കൈമാറിയത്.

'കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്ന് കുറിപ്പെഴുതിയായിരുന്നു ശിവ സൂര്യ ആഗസ്റ്റ് എട്ടിന് നാടുവിട്ടിരുന്നത്. മൊബൈലിൽ ഗെയിം കളിക്കുന്നത് നിഷേധിച്ച് പിതാവ് ഫോണ്‍ പിടിച്ചുവാങ്ങിയതിൽ മനംനൊന്താണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shivasurya Missing Case: Crime Branch Begins Probe After 70 Days
Next Story