ഇ.ഡിയുടെ തിയറി സമ്മതിക്കാത്തത് നിസ്സഹകരണമായി വ്യാഖ്യാനിക്കുന്നുവെന്ന് ശിവശങ്കർ
text_fieldsകൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തയാറാക്കിയ തിയറി താൻ സമ്മതിക്കാത്തതാണ് ചോദ്യംചെയ്യലിനോട് നിസ്സഹകരിക്കുന്നതായി വ്യാഖ്യാനിക്കുന്നതെന്ന് അറസ്റ്റിലായ എം. ശിവശങ്കർ കോടതിയിൽ പറഞ്ഞു. ഇ.ഡി കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം ചോദ്യംചെയ്തത് ആരോഗ്യപരമായി ബുദ്ധിമുട്ടിക്കുന്നു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ട്. പുലർച്ചെ ഒരുമണി വരെ ചോദ്യംചെയ്തു. രണ്ടര മണിക്കൂറിൽ കൂടുതൽ ഇരിക്കാൻ പറ്റില്ലെന്നും ശിവശങ്കർ പറഞ്ഞു. എല്ലാതരത്തിലും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ശിവശങ്കർ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് കേസിൽ ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.