Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ പാര്‍ട്ടിയാകാന്‍...

ദേശീയ പാര്‍ട്ടിയാകാന്‍ ശിവസേന; കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ച്ചേ​ക്കും

text_fields
bookmark_border
samna
cancel

മും​ബൈ: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ  പ്ര​വ​ര്‍ത്ത​നം സ​ജീ​വ​മാ​ക്കി ശി​വ​സേ​ന​യെ പ്രാ​ദേ​ശി​ക പാ​ര്‍ട്ടി പ​ദ​വി​യി​ൽ​നി​ന്ന്  ദേ​ശീ​യ പാ​ര്‍ട്ടി​യാ​ക്കി മാ​റ്റു​മെ​ന്ന് ആ​ദി​ത്യ താ​ക്ക​റെ. ബാ​ല്‍ താ​ക്ക​റെ​യു​ടെ പേ​ര​ക്കു​ട്ടി​യും ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ മ​ക​നു​മാ​യ ആ​ദി​ത്യ ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 

രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കും. കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ച്ചേ​ക്കും. ഉ​ത്ത​ര്‍പ്ര​ദേ​ശ്, ബി​ഹാ​ര്‍, ക​ശ്മീ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ല്‍ ഊ​ന്നി​യാ​കും ഓ​രോ സം​സ്ഥാ​ന​ത്തെ​യും ന​യ​രൂ​പ​വ​ത്​​ക​ര​ണം. ഗു​ജ​റാ​ത്തി​ലും ഗോ​വ​യി​ലും മ​ത്സ​രി​ച്ച​ത് ഒ​റ്റ​ക്കാ​ണ്. ഇ​നി​യും എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​കി​ല്ല. എ​ന്നാ​ൽ, ആ​രു​മാ​യും ശ​ത്രു​ത​യു​മി​ല്ല. പ്രാ​ദേ​ശി​ക പാ​ര്‍ട്ടി​ക​ളു​മാ​യി കൈ​കോ​ര്‍ക്കു​മോ എ​ന്ന​ത് പ​റ​യാ​നാ​കി​ല്ല. ക​ശ്മീ​രി​ല്‍ ആ​ശ​യ​പ​ര​മാ​യി ഭി​ന്ന​ത​യു​ള്ള പി.​ഡി.​പി​ക്കും ബി.​ജെ.​പി​ക്കും സ​ഖ്യ​മാ​കാ​മെ​ങ്കി​ല്‍ ആ​ര്‍ക്കും ആ​രു​മാ​യും സ​ഖ്യ​മാ​കാ​മെ​ന്നും -ആ​ദി​ത്യ താ​ക്ക​റെ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationalshiv senamalayalam newsAaditya Thackeray
News Summary - Shiv Sena set to go national: Aaditya Thackeray -India news
Next Story