ഇന്ന് ശിവരാത്രി; ബലിതർപ്പണം പുലർച്ച മുതൽ
text_fieldsആലുവ: പ്രളയക്കെടുതിക്കൊടുവിൽ ആലുവ മണപ്പുറത്ത് ഒരിക്കൽകൂടി ശിവരാത്രി. പ്രളയം ത ീർത്ത ദുരിതങ്ങൾ തുടച്ചുമാറ്റി പിതൃതർപ്പണത്തിന് മണപ്പുറം ഒരുങ്ങി. പൂർവികർക്ക് ബലിതർപ്പണം നടത്താൻ ഇനി ഭക്തർ ഒഴുകിയെത്തും. മണപ്പുറം ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ച മുതൽ ചടങ്ങുകൾ ആരംഭിക്കും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ചേന്നാസ് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിക്കും. ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനും വിപുല സൗകര്യമാണുള്ളത്. രാവിലെ മുതൽ ഭക്തർ എത്തി ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തുമെങ്കിലും ഉച്ചമുതലായിരിക്കും കൂട്ടമായി മണപ്പുറത്തേക്കെത്തുക. വിവിധ ഭാഗങ്ങളിൽനിന്ന് ആലുവ മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുകൾ ഉണ്ട്.
ആലുവ-തൃശൂർ ട്രെയിൻ
തൃശൂർ: ശിവരാത്രിയോടനുബന്ധിച്ച് തൃശൂരിനും ആലുവക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിന് തൃശൂർ നിന്നും പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ 10.30 ന് ആലുവയിൽ എത്തും. ഒല്ലൂർ (09.09), പുതുക്കാട് (09.19), നെല്ലായി (09.24), ഇരിങ്ങാലക്കുട(09.33), ചാലക്കുടി (09.40), ഡിവൈൻ (09.44), കൊരട്ടി (09.49), കറുകുറ്റി (09.54), അങ്കമാലി (10.00), ചൊവ്വര (10.10) എന്നിവയാണ് സ്റ്റോപ്പ്. ചൊവ്വാഴ്ച രാവിലെ 04.10ന് ആലുവയിൽ നിന്നും പുറപ്പെട്ട് 05.50 ന് തൃശൂരിൽ എത്തിച്ചേരും. ആലുവ- തൃശൂർ 15 രൂപ ടിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
