Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കപ്പലപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6 കിലോ അരിയും നൽകും - മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: കൊച്ചി തീരത്തെ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യമായി നൽകും.

കപ്പലപകടം സംസ്ഥാന ദുരന്തം

കൊ​ച്ചി പു​റം​ക​ട​ലി​ൽ ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വം തീ​ര​ദേ​ശ​ത്തും സ​മു​ദ്ര ആ​വാ​സ വ്യ​വ​സ്ഥ​ക്കും ഗു​രു​ത​ര ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പ്ര​ത്യേ​ക ദു​ര​ന്ത​മാ​യി (സ്​​റ്റേ​റ്റ്​ സ്​​പെ​സി​ഫി​ക്​ ഡി​സാ​സ്റ്റ​ർ) പ്ര​ഖ്യാ​പി​ച്ചു. എ​ണ്ണ ചോ​ർ​ച്ച​ക്കു​ള്ള സാ​ധ്യ​ത​യും ച​ര​ക്കു​ൾ​പ്പെ​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ തീ​ര​ത്ത് ഒ​ഴു​കി​​യെ​ത്തു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഇ​തു​മൂ​ല​മു​ള്ള ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​കാ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സം​ഭ​വം ‘സം​സ്ഥാ​ന പ്ര​ത്യേ​ക ദു​ര​ന്ത’ മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്ന്​ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ്​ ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​ക്ക​ട​ക്കം കൈ​മാ​റി.

ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ, ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​നാ​കും. കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ​നി​ന്ന് ഫ​ണ്ടും ആ​വ​ശ്യ​പ്പെ​ടാ​നു​മാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. അ​തേ​സ​മ​യം ക​ണ്ടെ​യ്​​ന​റു​ക​ളി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ട​ൽ​തീ​ര​ത്തു​നി​ന്ന്​ നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഊ​ർ​ജി​ത​മാ​ക്കി. വ​ലി​യൊ​രു പ്ര​ദേ​ശ​ത്ത്​ അ​ടി​ഞ്ഞു​കൂ​ടു​ന്ന വ​സ്​​തു​ക്ക​ൾ നീ​ക്കം ചെ​യ്യും​തോ​റും തി​ര​മാ​ല​ക​ൾ​ക്കൊ​പ്പം വീ​ണ്ടു​മെ​ത്തു​ന്ന​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ തീ​ര​ത്ത​ടി​ഞ്ഞ ​ക​ണ്ടെ​യ്​​ന​റു​ക​ളി​ലും മ​റ്റും അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി കെ. ​രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ക​ണ്ടെ​യ്​​ന​റി​ൽ നി​ന്നു​ള്ള വ​സ്​​തു​ക്ക​ൾ ക​ര​ക്ക​ടി​ഞ്ഞ തു​മ്പ തീ​രം സ​​ന്ദ​ർ​​ശി​ച്ച​ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ക​പ്പ​ൽ മു​ങ്ങി​യ മേ​ഖ​ല​യി​ൽ സോ​ണാ​ർ സ​ർ​വേ

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ത്തി​ൽ​പെ​ട്ട ക​പ്പ​ൽ മു​ങ്ങി​ത്താ​ഴ്ന്ന ​മേ​ഖ​ല​ക്ക്​ ചു​റ്റും സോ​ണാ​ർ സ​ർ​വേ​ക്ക്​ ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യ​താ​യി ​മ​ന്ത്രി കെ. ​രാ​ജ​ൻ അ​റി​യി​ച്ചു. ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ ശ​ബ്ദ ത​രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​സ​ർ​വേ​യി​ലൂ​ടെ ക​ഴി​യും. ക​ട​ലി​ൽ വീ​ണ ക​ണ്ടെ​യ്‌​ന​റു​ക​ൾ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സാ​ൽ​വേ​ജി​ങ്​ ക​മ്പ​നി​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്​ പു​റ​മെ, മ​റൈ​ൻ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ ടീ​മ​ട​ക്ക​മു​ള്ള പോ​ർ​ബ​ന്ത​ർ ആ​സ്ഥാ​ന​മാ​യ ‘വി​​ശ്വ​ക​ർ​മ’ എ​ന്ന സ്ഥാ​പ​ന​ത്തെ ക​പ്പ​ലി​ന​ക​ത്തു​ള്ള വ​സ്തു​ക്ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നും നി​യോ​ഗി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story