മാലദ്വീപിൽനിന്നും ലക്ഷദ്വീപിൽനിന്നും ഞായറാഴ്ച കപ്പലുകളെത്തും
text_fieldsകൊച്ചി: മാലദ്വീപിൽ കുടുങ്ങിയവരുമായുള്ള നാവികസേന കപ്പൽ ഐ.എൻ.എസ് ജലാശ്വയും ലക്ഷദ്വീപിൽ കുടുങ്ങിയവരുമായുള്ള എം.വി അറേബ്യൻ സീ യും ഞായറാഴ്ച കൊച്ചിയിലെത്തും. സ്വീകരിക്കാൻ തുറമുഖം സജ്ജമായി. 698 യാത്രക്കാരടങ്ങുന്ന ജലാശ്വ രാവിലെ 9.30നാണ് വിലിങ്ടണിെല സാമുദ്രിക ക്രൂയിസ് ടെർമിനലിൽ എത്തുക. 440 മലയാളികൾ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരാണുള്ളത്.
കേരളത്തിലെ യാത്രക്കാരെ അതത് ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലുള്ളവരെ അതതിടത്തേക്കും വാഹനങ്ങളിൽ വിടും. യാത്രക്കാരിൽ ആർക്കും കോവിഡ് ലക്ഷണം കണ്ടെത്തിയിട്ടില്ല. യാത്രക്കാരിൽ 19 ഗർഭിണികളും 14 കുട്ടികളുമുണ്ട്. തമിഴ്നാട് (187), ആന്ധ്ര (8), അസം(1), ഡൽഹി(4), ഗോവ(1), ഹരിയാന (3), ഹിമാചൽപ്രദേശ്(3), ഝാർഖണ്ഡ്(2), കർണാടക (8), ലക്ഷദ്വീപ്(4), മധ്യപ്രദേശ്(2), മഹാരാഷ്ട്ര(3), ഒഡിഷ(2), പുതുച്ചേരി(2), രാജസ്ഥാൻ(3), തെലങ്കാന(9), ഉത്തർപ്രദേശ്(2), ഉത്തരഖണ്ഡ്, പശ്ചിമ ബംഗാൾ(ഏഴ് വീതം) എന്നിങ്ങനെയാണ് യാത്രക്കാർ.
സാമുദ്രികയിലെത്തുന്നവരെ പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, കസ്റ്റംസ്, ആരോഗ്യവകുപ്പ് എന്നിവയുടെ പരിശോധനക്ക് ശേഷമായിരിക്കും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുക. കോവിഡ് ലക്ഷണം ഉള്ളവര്‍ക്കും ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനമുണ്ട്. രോഗലക്ഷണമുള്ളവരെ തുറമുഖത്തെത്തുമ്പോള്‍ തന്നെ ഐസൊലേഷന്‍ ഏരിയയിലേക്ക് മാറ്റും. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച പൊലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും എത്തിക്കും.
കോവിഡ് ഇതര രോഗങ്ങളുള്ള യാത്രക്കാെര പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. യാത്രക്കാർക്ക് ബി.എസ്.എൻ.എൽ സിം കാർഡ് നൽകും. മൊബൈലിൽ ആരോഗ്യസേതു ആപ്പ് ചേർക്കണം. കെ.എസ്.ആർ.ടി.സി ബസിൽ 30 പേരെ വീതമാണ് ഓരോ ജില്ലയിലേക്കും വിടുക. യാത്രക്കാരുടെ ബന്ധുക്കൾക്കും സന്ദർശകർക്കും ടെർമിനലിൽ പ്രവേശനമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
