Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞത്ത് പ്രവേശനം...

വിഴിഞ്ഞത്ത് പ്രവേശനം തേടി കപ്പലുകൾ; നിരസിച്ച് അതോറിറ്റി

text_fields
bookmark_border
വിഴിഞ്ഞത്ത് പ്രവേശനം തേടി കപ്പലുകൾ; നിരസിച്ച് അതോറിറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ, വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്ക് ബ​ർ​ത്ത് ചോ​ദി​ച്ച് നൂ​റോ​ളം ച​ര​ക്ക് ക​പ്പ​ലു​ക​ൾ. അ​നു​മ​തി തേ​ടി മു​ൻ​നി​ര അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ സ​മീ​പി​ച്ചെ​ങ്കി​ലും തു​റ​മു​ഖ​ത്തി​ന്റെ നി​ല​വി​ലെ ശേ​ഷി​യേ​ക്കാ​ൾ അ​ധി​കം ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ൽ അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ചു. രാ​ജ്യാ​ന്ത​ര ക​പ്പ​ൽ പാ​ത​യി​ൽ നി​ന്ന് 10 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ടു​ത്താ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ​യാ​ണ് വി​ഴി​ഞ്ഞ​ത്ത് ബ​ർ​ത്തി​ങി​നും ച​ര​ക്കി​റ​ക്കു​ന്ന​തി​നും ക​പ്പ​ൽ ക​മ്പ​നി​ക​ൾ അ​നു​മ​തി തേ​ടി​യ​ത്. യൂ​റോ​പ്പ്, തെ​ക്കേ അ​മേ​രി​ക്ക, ചൈ​ന, സിം​ഗ​പ്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് പ്ര​ധാ​ന​മാ​യി വി​ഴി​ഞ്ഞ​ത്തേ​ക്ക് ക​പ്പ​ലെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​െ​ന പ​ശ്ചി​മേ​ഷ്യ​ന്‍ പ്ര​തി​സ​ന്ധി കാ​ര​ണം ഒ​രു മ​ണി​ക്കൂ​ര്‍ പോ​ലും വി​ഴി​ഞ്ഞ​ത്ത് ബ​ര്‍ത്ത് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മി​ല്ല.

നി​ല​വി​ല്‍ 800 മീ​റ്റ​ര്‍ ബ​ര്‍ത്തും 36,000 ടി.​ഇ.​യു യാ​ര്‍ഡു​മാ​ണ് വി​ഴി​ഞ്ഞ​ത്തു​ള്ള​ത്. ഹു​ര്‍മു​സ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്ന് നി​ര​വ​ധി ക​പ്പ​ല്‍ ക​മ്പ​നി​ക​ള്‍ മ​ദ​ര്‍ഷി​പ്പു​ക​ള്‍ ഉ​ള്‍പ്പെ​ടെ വി​ഴി​ഞ്ഞ​ത്ത് അ​ടു​പ്പി​ക്കാ​ൻ താ​ല്‍പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ബ​ര്‍ത്തും യാ​ര്‍ഡും ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ല്‍ അ​നു​മ​തി ന​ല്‍കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

വി​ഴി​ഞ്ഞ​ത്ത് പ്ര​തി​മാ​സം എ​ത്തു​ന്ന​ത് 60ലേ​റെ ക​പ്പ​ലു​ക​ളാ​ണ്. 60,000ൽ ​അ​ധി​കം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഓ​രോ മാ​സ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ വാ​ർ​ഷി​ക ക​ണ്ടെ​യ്ന​ർ ശേ​ഷി 10 ല​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 13 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് വി​ഴി​ഞ്ഞ​ത്ത് കൈ​കാ​ര്യം ചെ​യ്ത​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ക​പ്പ​ലു​ക​ളെ അ​ടു​പ്പി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ അ​നു​മ​തി തേ​ടി​യ ഷി​പ്പി​ങ് ക​മ്പ​നി​ക​ളെ വി​ഴി​ഞ്ഞം മ​ട​ക്കി.ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ​ക്ക് ബ​ർ​ത്ത് ന​ൽ​കാ​നും യാ​ർ​ഡ് സ്പേ​സ് ഒ​രു​ക്കാ​നു​മാ​ണ് അ​ദാ​നി ഗ്രൂ​പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.


പി​ടി​ച്ചി​ട്ട ക​പ്പ​ലി​ൽ ഇ​ന്ധ​നം നി​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ​തു​ട​ർ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പി​ങ് അ​ധി​കൃ​ത​ർ പു​റം​ക​ട​ലി​ൽ ത​ട​ഞ്ഞി​ട്ട വി​ദേ​ശ എ​ണ്ണ ക​പ്പ​ലാ​യ എം.​വി സോ​ളി​സി​ൽ ഒ​ടു​വി​ൽ ഇ​ന്ധ​ന​മെ​ത്തി. താ​ൽ​കാ​ലി​ക​മാ​യി 1000 ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണ് ക​പ്പ​ലി​ൽ നി​റ​ച്ച​ത്. ഇ​ന്ധ​നം തീ​രാ​റാ​യെ​ന്ന സ​ന്ദേ​ശം ക​പ്പ​ൽ ക്യാ​പ്റ്റ​ൻ, ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പി​ങി​ന് അ​യ​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് മാ​ർ​ച്ച് ഒ​മ്പ​തി​ന് വി​ഴി​ഞ്ഞം ക​ട​ലി​ലെ​ത്തി​ച്ച ക​പ്പ​ൽ മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ തു​റ​മു​ഖം വി​ട​രു​തെ​ന്ന് ഉ​ത്ത​ര​വു​ണ്ട്.

മാ​ർ​ച്ച് ഏ​ഴി​ന് ഉ​ച്ച​ക്ക് 1.45ഓ​ടെ ക​ന്യാ​കു​മാ​രി​യി​ലെ മു​ട്ടം തു​റ​മു​ഖ​ത്തു​നി​ന്ന് 57 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഒ​മാ​ൻ തു​റ​മു​ഖ​ത്തു​നി​ന്ന് ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ തു​റ​മു​ഖ​ത്തേ​ക്ക് പോ​യ ക​പ്പ​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ച്ച ബോ​ട്ടി​ലേ​ക്കാ​ണ് ഇ​ടി​ച്ചു​യ​റി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ട​ലി​ൽ വീ​ണു. ഒ​മ്പ​തു​പേ​രെ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ ലെ​ഖാ​ൻ, മ​ക​ൻ ബാ​വ​ൽ എ​ന്നി​വ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ഴി​ഞ്ഞ​ത്തെ പു​റം​ക​ട​ലി​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ൽ ക്യാ​പ്റ്റ​ൻ അ​ട​ക്കം 24 പേ​രാ​ണു​ള്ള​ത്. പു​റം​ക​ട​ലി​ൽ ത​ങ്ങു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ളാ​ണ് മാ​രി​ടൈം ബോ​ർ​ഡി​ന് ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinam portcontainershipShips
News Summary - Ships seeking entry into Vizhinjam
Next Story