Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യബന്ധന...

മത്സ്യബന്ധന കരാറിനെതിരെ കപ്പൽ 'കത്തിച്ച്' പ്രതിഷേധിക്കും

text_fields
bookmark_border
ship will ‘burn’ to protest against the fishing deal
cancel

ബേ​പ്പൂ​ർ: വി​ദേ​ശ ക​മ്പ​നി​യു​മാ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തി​ന് പ്ര​തീ​കാ​ത്മ​ക ക​പ്പ​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചു. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ദേ​ശ ക​മ്പ​നി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യ ക​രാ​ർ റ​ദ്ദ് ചെ​യ്യ​ണം.

കേ​ര​ള ഷി​പ്പി​ങ്​ ആ​ൻ​ഡ്​ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​നും അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഇ.​എം.​സി.​സി​യും സം​യു​ക്ത​മാ​യി 400 ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലു​ക​ൾ ഇ​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്മാ​റ​ണം. അ​മി​ത മ​ത്സ്യ​ബ​ന്ധ​ന സ​മ്മ​ർ​ദം​മൂ​ലം ക​ട​ൽ​സ​മ്പ​ത്തി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗ​ണ്യ​മാ​യ കു​റ​വ്, തീ​ര​ത്ത് നി​ല​വി​ൽ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. മ​ത്സ്യ​ശോ​ഷ​ണം മൂ​ലം ഉ​ള്ള​വ പി​ടി​ക്കാ​നു​ള്ള കി​ട​മ​ത്സ​ര​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ, വി​ദേ​ശ ക​പ്പ​ലു​ക​ൾ​ക്ക് ക​ട​ൽ അ​രി​ച്ചു​പെ​റു​ക്കാ​നു​ള്ള ലൈ​സ​ൻ​സ് കൊ​ടു​ക്കു​ന്ന​ത്.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഉ​പ​രി​ത​ല മ​ത്സ്യ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ന്നാ​കെ പി​ടി​ക്കു​ന്ന ഇ​ത്ത​രം ക​പ്പ​ലു​ക​ൾ​ക്ക് അ​നു​മ​തി കൊ​ടു​ക്കു​ന്ന​തി​ന് പി​ന്നി​ൽ വ​ൻ​കി​ട കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​മാ​ണ് പ്ര​ക​ട​മാ​വു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​‍െൻറ ദേ​ശീ​യ മ​ത്സ്യ​ബ​ന്ധ​ന ന​യ​ങ്ങ​ളെ അ​തേ​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് 10ന് ​സെ​ക്ര​േ​ട്ട​റി​യ​റ്റ് ന​ട​യി​ൽ ക​പ്പ​ൽ 'ക​ത്തി​ച്ച്' പ്ര​തി​ഷേ​ധി​ക്കാ​നും ഇ​രു​പ​തി​ന് എ​റ​ണാ​കു​ള​ത്ത് ബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestshipfishing deal
News Summary - ship will ‘burn’ to protest against the fishing deal
Next Story