Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികളടക്കമുള്ള ...

മലയാളികളടക്കമുള്ള ജീവനക്കാരുമായി ഗിനിയിൽ പിടികൂടിയ കപ്പൽ നൈജീരിയയിലേക്ക്​

text_fields
bookmark_border
MT Heroic Idun ship
cancel

കൊച്ചി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇക്വട്ടോറിയൽ ഗിനിയിൽ കസ്റ്റഡിയിലുള്ള 'എം.ടി ഹീറോയിക്​ ഇദുൻ' എന്ന എണ്ണക്കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ നൈജീരിയക്ക്​ കൈമാറി. തടങ്കലിൽ പാർപ്പിച്ചിരുന്ന 15 ജീവനക്കാരെയും നേരത്തേ കപ്പലിലേക്ക്​ മാറ്റിയിരുന്നു. പിന്നീട്​ നൈജീരിയൻ നാവികസേന ഉദ്യോഗസ്ഥർ എത്തി കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. കപ്പൽ നൈജീരിയയിലേക്ക്​ യാത്ര തുടങ്ങിയതായാണ്​ കപ്പലിലുള്ള മലയാളികൾ കുടുംബങ്ങളെ അവസാനമായി അറിയിച്ചത്​.

ഗിനിയിൽനിന്ന് നൈജീരിയയിലേക്ക്​ കപ്പൽ മാറ്റാനുള്ള നീക്കം തടയണമെന്ന്​ ആവശ്യപ്പെട്ട്​ നൈജീരിയൻ ഫെഡറൽ ഹൈകോടതിയിൽ എം.ടി ഹീറോയിക്​ ഇദുൻ ഉടമകൾ ഹരജി നൽകിയിട്ടുണ്ട്​. കപ്പൽ വിട്ടുകിട്ടുന്നതിന്​ നയതന്ത്ര നീക്കം നടത്തുന്നുണ്ട് എന്ന്​ കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. ഇവരെ നൈജീരിയക്ക്​​ കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സർക്കാറുമായി ചർച്ച നടത്തിയെന്നും ഗിനിയില്‍നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

എംബസി തലത്തിൽ നടന്ന ചർച്ച വിജയിച്ചില്ലെന്നാണ്​ ജീവനക്കാരെ നൈജീരിയയിലേക്ക്​ കൊണ്ടുപോകാനുള്ള നീക്കത്തിൽനിന്ന്​ വ്യക്തമാകുന്നത്​. മന്ത്രി പറഞ്ഞതിലുപരി വിവരങ്ങളൊന്നും അറിയില്ലെന്ന്​ വി. മുരളീധരന്‍റെ ഓഫിസ്​ വെള്ളിയാഴ്ച അറിയിച്ചു. കപ്പൽ മോചിപ്പിക്കുന്നതിന്​ മാർഷൽ ഐലൻഡ്​ ഇടപെട്ടിട്ടുണ്ട്​. സമുദ്ര നിയമവുമായി ബന്ധപ്പെട്ട അന്താരാഷ്​ട്ര ട്രൈബ്യൂണലിനെ വിഷയത്തിൽ ഇടപെടുത്താനാണ്​ മാർഷൽ ഐലൻഡ്​ നീക്കം നടത്തുന്നത്​.

ക്രൂഡോയിൽ മോഷണം ആരോപിച്ചാണ്​ കപ്പൽ ഗിനിയൻ നാവികസേന പിടികൂടിയത്​. മോഷണക്കേസ്​ രജിസ്റ്റർ ചെയ്​തിരിക്കുന്നത്​ നൈജീരിയയിലാണ്​. നൈജീരിയയിലെ അക്​പോ എണ്ണശാലയിൽനിന്ന്​ എണ്ണ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാണ്​ നൈജീരിയൻ നേവി ആരോപിക്കുന്നത്​. ആഗസ്റ്റ്​ എട്ടിനാണ്​ ഗിനിയൻ നേവി എം.ടി ഹീറോയിക്​ ഇദുൻ കസ്റ്റഡിയിലെടുത്തത്​.

നൈജീരിയയും ഗിനിയും തമ്മിൽ രണ്ട്​ മാസമായി നടന്ന നയതന്ത്ര ചർച്ചകൾക്കൊടുവിൽ കപ്പൽ നൈജീരിയക്ക്​ കൈമാറാൻ ധാരണയായെന്ന്​ നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. കപ്പലിൽ മൂന്ന്​ മലയാളികളടക്കം 15 ഇന്ത്യക്കാരാണുള്ളത്​. 11 ഇതര രാജ്യക്കാരുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NigeriaShip seizedGuinea
News Summary - Ship seized in Guinea with crew including Malayalees to Nigeria
Next Story