Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപില്‍ നിന്നും...

ലക്ഷദ്വീപില്‍ നിന്നും കപ്പല്‍ കൊച്ചിയിലെത്തി

text_fields
bookmark_border
ലക്ഷദ്വീപില്‍ നിന്നും കപ്പല്‍ കൊച്ചിയിലെത്തി
cancel

കൊച്ചി: ലോക്​ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായുള്ള ആദ്യ യാത്രാകപ്പല്‍ കൊച്ചിയിലെത്തി. 121 യാത്രക്കാരുമായി പുറപ്പെട്ട എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് ഞായറാഴ്​ച രാവിലെ ഏ​ഴേകാലോടെ കൊച്ചിയിലെത്തിയത്.

ഇന്നലെ വൈകിട്ടാണ് ദ്വീപിൽ നിന്നും കപ്പൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. സര്‍ക്കാര്‍ ജോലിക്കാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് യാത്രക്കാരിൽ അധികവും. 250 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാൽ 121 യാത്രക്കാരുമായാണ്​ പുറപ്പെട്ടത്. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും യാത്രക്കാരെ പുറത്തെത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newslakshadweeplockdownVande Bharat Missionmv arabian sea ship
News Summary - ship reached kochi with stranded people from lakshadweep due to lockdown- kerala
Next Story