Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോട്ടില്‍ കപ്പലിടിച്ച...

ബോട്ടില്‍ കപ്പലിടിച്ച സംഭവം: ഒരു മൃതദേഹം കൂടി കണ്ടെത്തി

text_fields
bookmark_border
ബോട്ടില്‍ കപ്പലിടിച്ച സംഭവം: ഒരു മൃതദേഹം കൂടി കണ്ടെത്തി
cancel

വൈപ്പിന്‍: പുറംകടലില്‍ കപ്പലിടിച്ച് മുങ്ങിയ മുനമ്പത്തെ ‘ഓഷ്യാനിക്’ ബോട്ടിലെ കാണാതായ ഒമ്പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ക​െണ്ടത്തി. പറവൂർ മാല്യങ്കര തറയില്‍ പ്രകാശ​​​െൻറ മകൻ ടി.പി. ഷിജുവി​​​െൻറ (45) മൃതദേഹമാണ്​ ശനിയാഴ്ച വൈകീട്ട്​ കിട്ടിയത്​. മുനമ്പം ഹാര്‍ബറില്‍നിന്ന്​ മത്സ്യബന്ധനത്തിന്​ പോയ ‘സ​​െൻറ്​ ആൻറണി’ എന്ന ബോട്ടിലെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ മുനമ്പം ഹാര്‍ബറില്‍ എത്തിച്ച്​ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. നേവിയുടെ സര്‍വേ കപ്പല്‍, വെള്ളത്തിനടിയിലെ വസ്​തുക്കൾ തിരിച്ചറിയാൻ കഴിയുന്ന സോണാര്‍ സംവിധാനമുള്ള സത്‌ലെജ് എന്ന കപ്പലും തിരച്ചിൽ സംഘത്തിൽ ചേര്‍ന്നിട്ടുണ്ട്.  രാവിലെ മുതല്‍ ഇവ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കോസ്​റ്റ്​ ഗാര്‍ഡി​​​െൻറ വിക്രം, ആര്യമാല്‍ എന്നീ കപ്പലുകളും നേവിയുടെ ഐ.എന്‍.എസ് സുനൈന എന്ന കപ്പലും തിരച്ചിലിനുണ്ട്​.

 14 പേരുമായി പുറപ്പെട്ട ബോട്ടിൽ ചൊവ്വാഴ്ച പുലര്‍ച്ചയാണ്​ കപ്പലിടിച്ചത്​. രണ്ടുപേർ രക്ഷപ്പെട്ടു. നാലുപേര്‍ മരിച്ചു. എട്ടുപേരെ കണ്ടെത്താനുണ്ട്​. തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യ ദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് കണ്ടെത്താനുള്ളത്​. അതിനിടെ, തൊഴിലാളികളെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച്​ തമിഴ്നാട്​ രാമൻതുറയിൽ ബന്ധുക്കളും നാട്ടുകാരും നടത്തുന്ന ഉപവാസസമരം തുടരുകയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiboat accidentshipkerala news
News Summary - Ship hit Fishing boat in Kochi ; One more dead body recoverd -Kerala News
Next Story