Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടൽദുരന്തം:...

കടൽദുരന്തം: കപ്പിത്താനടക്കം മൂന്നുപേര്‍ റിമാൻഡില്‍

text_fields
bookmark_border
കടൽദുരന്തം: കപ്പിത്താനടക്കം മൂന്നുപേര്‍ റിമാൻഡില്‍
cancel

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി പു​റം​ക​ട​ലി​ല്‍ ച​ര​ക്കു​ക​പ്പ​ല്‍ ഇ​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക​പ്പി​ത്താ​ന​ട​ക്ക​മു​ള്ള മൂ​ന്ന് ജീ​വ​ന​ക്കാ​രെ കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു. ക്യാ​പ്റ്റ​ന്‍ ഗ്രീ​ക്ക് പൗ​ര​നാ​യ ജോ​ര്‍ജി​യാ​നാ​ക്കി​സ് അ​യോ​ണി​സ്, സെ​ക്ക​ൻ​ഡ്​ ഓ​ഫി​സ​ര്‍ ഗാ​ല്‍നോ​സ് അ​ത്നാ​നോ​യ​സ്, ഡെ​ക്ക് സീ​മാ​ൻ മ്യാ​ൻ​മ​ർ സ്വ​ദേ​ശി സെ​വാ​ന എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. സി.െ​എ ടി.​എം. വ​ര്‍ഗീ​സി​​​െൻറ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ് വെ​ള്ളി​യാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തു​ട​ര്‍ന്ന്, കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി​ച്ച ഇ​വ​രെ എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ക്കു​ശേ​ഷം ചോ​ദ്യം ചെ​യ്തു. 

സി.​െ​എ​ക്കു​പു​റ​മെ എ.​എ​സ്.​ഐ ര​തീ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ജി​കു​മാ​ര്‍, ഷാ​ജി, ജ​ഗ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്ത​ത്. പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി സി.​െ​എ ടി.​എം. വ​ര്‍ഗീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന​ത് പ്ര​തി​ക​ള്‍ ക​ണ്ടി​രു​ന്ന​താ​യി സ​മ്മ​തി​െ​ച്ച​​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ​ദ ചോ​ദ്യം​ചെ​യ്യ​ലി​ന്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും ഉ​ട​ന്‍ അ​പേ​ക്ഷ ന​ല്‍കു​മെ​ന്നും സി.​ഐ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shipship accident
News Summary - ship accident, kochi
Next Story