Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

text_fields
bookmark_border
electric-shock-150819.jpg
cancel

പള്ളുരുത്തി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിനുള്ളിൽ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. എറണാകുളം പള്ളുരുത്തി കച്ചേരിപ്പടി എം.എൽ.എ റോഡിൽ പരുത്തിയേഴത്ത് വീട്ടിൽ കെ.വി. പ്രസേനൻ (70) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കോണം പടിഞ്ഞാറ് എസ്.എൻ.ഡി.പി ഓഫിസിന് തെക്ക് പുതുതായി നിർമാണം നടക്കുന്ന വീട്ടിൽ മോട്ടോർപമ്പ് ഉപയോഗിച്ച് വെള്ളം നനക്കുന്നതിനിടെ കേബിളിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.

വെള്ളം കവിഞ്ഞൊഴുകുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ എത്തി നോക്കുമ്പോഴാണ് പ്രസേനനെ ഷോക്കടിച്ച് വീണ നിലയിൽ കണ്ടെത്തുന്നത്. പൊലീസും കെ.എസ്.ഇ.ബി അധികൃരും സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലീല. മക്കൾ: പ്രശാന്ത്, പ്രസീല. മരുമക്കൾ: ശാലിമോൾ, ഷിബു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shiock death -kerala news
Next Story