നിർണായക തെളിവായ ഷൈനിയുടെ മൊബൈൽ കണ്ടെത്തി; മരിക്കുന്നതിന് നാലു മണിക്കൂർ മുമ്പ് നോബി വിളിച്ചു, മാതാപിതാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
text_fieldsകോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവായ മൊബൈൽ ഫോണ്‍ കണ്ടെത്തി. മരിച്ച ഷൈനിയുടെ ഫോണാണ് ഏറ്റുമാനൂർ പാറോലിക്കലിലെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പൊലീസ് കണ്ടെടുത്തത്.
സ്വിച്ച്ഓഫായ ഫോണ്‍ ലോക്കിട്ട നിലയിലാണ്. വിശദ പരിശോധനക്കായി ഫോൺ സൈബര്‍ വിദഗ്ധർക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫോൺ കണ്ടെത്തിയിരുന്നില്ല.
ഫോൺ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു മാതാപിതാക്കൾ പൊലീസിനെ ആദ്യം അറിയിച്ചിരുന്നത്.
ഷൈനി മരിക്കുന്നതിന് നാലു മണിക്കൂർ മുമ്പ് ഭർത്താവ് നോബി ലൂക്കോസ് ഇവരെ വിളിച്ചിട്ടുണ്ട്. ഇതിലെ പ്രകോപനമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് നിഗമനം.
ഇതിനിടെ, ഷൈനിയുടെ പിതാവ് കുര്യാക്കോസിന്‍റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. സ്വന്തംവീട്ടിൽ നിന്ന് ഷൈനി മാനസിക സമ്മർദം അനുഭവിച്ചിരുന്നോയെന്ന സംശയത്തിലാണ് പൊലീസിന്‍റെ നീക്കം.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

