Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി യോഗത്തിൽ വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ; കടുത്ത നടപടി ഉണ്ടായേക്കില്ല

text_fields
bookmark_border
ഐ.സി യോഗത്തിൽ വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ; കടുത്ത നടപടി ഉണ്ടായേക്കില്ല
cancel

കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതിയിൽ, നടന് താക്കീത് നല്‍കാനുള്ള തീരുമാനമാകും ‘അമ്മ’യുടെ ഇന്റേണല്‍ കമ്മിറ്റിയുടെ (ഐ.സി) റിപ്പോര്‍ട്ടിലുണ്ടാകുകയെന്ന് സൂചന. കഴിഞ്ഞദിവസം നടന്ന ഐ.സി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തെന്നാണ് വിവരം. സിനിമാ മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ കടുത്ത നിലപാടിലേക്ക് പോകേണ്ട എന്നാണ് സംഘടനകളുടെ തീരുമാനമെന്നാണ് വിവരം.

നടനെതിരെ അമ്മയുടെ ഇന്റേണല്‍ കമ്മിറ്റിക്കു പുറമെ ഫിലിം ചേമ്പറിനും വിന്‍സി പരാതി നല്‍കിയിരുന്നു. കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി ഐ.സി യോഗത്തില്‍ വിന്‍സി പ്രകടിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ താൽപര്യമില്ലെന്നും സിനിമക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളിലാണ് ഐ.സി യോഗം ചേര്‍ന്നത്. വിന്‍സി ഒറ്റക്കും ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പവുമാണ് ‍യോഗത്തിനെത്തിയത്.

വിന്‍സിക്കും ഷൈന്‍ ടോമിനും പറയാനുള്ളത് വെവ്വേറെയും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐ.സി കേട്ടു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് വിന്‍സി മടങ്ങിയത്. താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും സ്വാഭാവിക ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍, ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ പറഞ്ഞു.

അതേസമയം രാ​സ​ല​ഹ​രി​യാ​യ മെ​ത്താം​ഫെ​റ്റ​മി​നും ക​ഞ്ചാ​വും ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും താ​ൻ ഹോ​ട്ട​ലി​ൽ എ​ത്തി​യ​ത് വി​ദേ​ശ മ​ല​യാ​ളി​യാ​യ യു​വ​തി​യെ കാ​ണാ​നാ​ണെ​ന്നും ഷൈ​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സി​നി​മ സെ​റ്റു​ക​ളി​ൽ ല​ഹ​രി എ​ത്തി​ക്കാ​ൻ ഇ​ട​നി​ല​ക്കാ​രു​ണ്ടെ​ന്നും ല​ഹ​രി​വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ ഗൂ​ഗി​ൾ​പേ വ​ഴി പ​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ന​ട​ൻ വെ​ളി​പ്പെ​ടു​ത്തി.

വി​ദേ​ശ മ​ല​യാ​ളി​യാ​യ യു​വ​തി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​രെ കാ​ണാ​നാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യ​ത്. സ്വ​ന്തം ചെ​ല​വി​ലാ​ണ് മു​റി എ​ടു​ത്ത​ത്. അ​പ്പോ​ഴാ​ണ് റൂ​മി​ലേ​ക്ക് സ​ർ​വി​സി​നെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഷ​ർ​ട്ടും പാ​ന്‍റ്​​സും ഇ​ട്ട ആ​ളു​ക​ൾ വ​ന്ന​ത്. അ​തി​ൽ സം​ശ​യം തോ​ന്നി​യ​പ്പോ​ഴാ​ണ് ഇ​റ​ങ്ങി ഓ​ടി​യ​ത്. ത​ന്‍റെ പി​താ​വ് നി​ർ​മി​ച്ച ഒ​രു സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സാ​മ്പ​ത്തി​ക ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​വ​ർ ത​ന്നെ മ​ർ​ദി​ക്കാ​ൻ വ​ന്ന​താ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. പൊ​ലീ​സാ​ണെ​ന്ന് മ​ന​സ്സി​ലാ​യി​ല്ല.

സി​നി​മ സെ​റ്റു​ക​ളി​ൽ ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ണ്ട്. ല​ഹ​രി എ​ത്തി​ച്ചു​ന​ൽ​കാ​ൻ ഇ​ട​നി​ല​ക്കാ​രു​മു​ണ്ട്. അ​വ​ർ​ക്കൊ​ക്കെ ഗൂ​ഗി​ൾ പേ​യി​ലൂ​ടെ പ​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ർ​ക്കൊ​ക്കെ എ​പ്പോ​ഴെ​ന്നു​ള്ള​ത് ഓ​ർ​മ​യി​ല്ല. ന​ടി വി​ൻ​സി അ​ലോ​ഷ്യ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. ത​മാ​ശ രൂ​പ​ത്തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും ന​ട​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shine Tom Chacko apologizes to Vincy Aloshious at IC meeting; no harsh action may be taken
Next Story