Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ഒന്നരവയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

text_fields
bookmark_border
കോഴിക്കോട് ഒന്നരവയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു
cancel

കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒന്നരവയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറയിൽ കഷായപ്പടിയിലുളള ഒന്നര വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

കടുത്ത വയറുവേദനയെ തുടർന്ന് മൂന്ന് ദിവസം മുമ്പ് കുട്ടിയെ ഫറോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്ക്ൽ കോളജിലേക്ക് മാറ്റി.

നേരത്തെ മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിൽ നേരത്തെ ഷിഗെല്ല രോഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി കല്ലമ്പാറയിലെ കേസിന് ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Latest News:


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story