Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2026 3:32 PM IST Updated On
date_range 13 Jun 2026 3:45 PM ISTതൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsbookmark_border
വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നിലവിൽ ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ യാത്ര പോയി വന്നതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം ഉണ്ടായിരിക്കുന്നത്.
കുട്ടികളുടെ ആഗോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്. കുട്ടികളുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

