കോഴിക്കോട് വീണ്ടും ഷിഗല്ല; രണ്ട് കുട്ടികൾ ചികിത്സയിൽ
text_fieldsകോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. പെരുമണ്ണയിൽ രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. കുട്ടികൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള കുട്ടികൾക്കാണ് ഷിഗല്ല ബാധയുണ്ടായത്. ലക്ഷണങ്ങളുണ്ടായതോടെ ഇരുവരേയും പെരുമണ്ണ ഹെൽത്ത് സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഷിഗല്ല ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു. അണുബാധ കൂടുതൽ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. നേരത്തേ കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്തിൽ വ്യാപകമായി ഷിഗല്ല രോഗം പടർന്നിരുന്നു. രോഗം ബാധിച്ച് ഇവിടെ ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് അന്ന് ഷിഗല്ലയെ നിയന്ത്രിച്ചത്. ഇതേ രീതിയിലാണ് പെരുമണ്ണയിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

