വ്യാജ പ്രചാരണം പൊളിഞ്ഞു; റബീഉല്ല മലപ്പുറത്തുണ്ട് VIDEO
text_fieldsമലപ്പുറം: വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ.ടി. റബീഉല്ലയെ സംബന്ധിച്ച് ഒാൺലൈൻ മാധ്യമങ്ങളിലൂടെ പടർന്ന വ്യാജ പ്രചാരണങ്ങൾ പൊളിഞ്ഞു. ഡോക്ടർമാരുടെ നിർദേശാനുസരണം ഫോൺ ഉപയോഗം കുറച്ചും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് റബീഉല്ല വിട്ടു നിന്നത്. ചികിത്സയിൽ കഴിഞ്ഞു വന്ന അദ്ദേഹം വ്യാജ വർത്തമാനങ്ങൾ അതിരുവിട്ടതോടെയാണ് വീഡിയോ സന്ദേശത്തിലൂടെ താൻ വീട്ടിൽ തന്നെയുണ്ടെന്ന വിവരം വ്യക്തമാക്കിയത്.
മകനും ചെറുമക്കൾക്കുമൊപ്പം വീട്ടിൽ തന്നെയുണ്ടെന്നും ചികിത്സ പൂർത്തിയാക്കിയ ശേഷം ഗൾഫിലെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു. റബീഉല്ലയുടെ ബന്ധുക്കളെ പ്രതിക്കൂട്ടിലാക്കുന്ന മട്ടിൽ ഒരു ഒാൺലൈൻ പ്രസിദ്ധീകരണം പടച്ചുവിട്ട വ്യാജവാർത്ത വ്യാപകമായി പ്രചരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
