ചവറയിൽ ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർഥി
text_fieldsകൊല്ലം: ചവറയില്‍ ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഇക്കാര്യം വ്യക്തമാക്കി യു.ഡി.എഫ് കൺവീനർക്കും ചെയർമാനും ആർ.എസ്.പി നേതൃത്വം കത്ത് നൽകി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ചവറയിൽ ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസ്പി യുഡിഫ് നേതൃത്വത്തിന് കത്ത് നൽകിയത്.
സി.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എന്‍. വിജയന് പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 1977 ല്‍ മണ്ഡലം രൂപികരിച്ചതിന് ശേഷം ഇടത് വലത് പക്ഷങ്ങളെ മാറി മാറി പിന്തുണച്ച സ്വഭാവമാണ് ചവറയിയിലെ വോട്ടര്‍മാര്‍ക്ക് ഉള്ളത്. കഴിഞ്ഞ തവണ 6189 വോട്ടുകള്‍ക്കാണ് വിജയന് പിള്ള മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്.

