ഷിബു ബേബിജോൺ ചവറയിൽ പ്രചാരണം തുടങ്ങി
text_fieldsഷിബു ബേബിജോൺ വോട്ടഭ്യർഥന തുടങ്ങിയപ്പോൾ
ചവറ: ഐക്യമുന്നണി സ്ഥാനാര്‍ഥി ഷിബു ബേബിജോണിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. മുതിര്‍ന്ന ആര്.എസ്.പി നേതാവും ബേബിജോണിെൻറ സന്തത സഹചാരിയുമായിരുന്ന ചവറ വി. വാസുപിള്ളയെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിെൻറ സാന്നിധ്യത്തില്‍ കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് സ്ഥാനാർഥിയെ ഷാള്‍ അണിയിച്ചു.
ചവറ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കൊറ്റംകുളങ്ങര, നല്ലെഴുത്ത് മുക്ക് എന്നിവിടങ്ങളിലും തട്ടാശ്ശേരി കമ്പോളത്തിലുമായി വ്യാപാരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, മത്സ്യവ്യാപാരികള്‍ പൊതുജനങ്ങള്‍ എന്നിവരെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് കോലത്ത് വേണുഗോപാല്‍, കണ്‍വീനര്‍ ജസ്റ്റിന് ജോണ്‍, കോയിവിള രാമചന്ദ്രന്, സന്തോഷ് തുപ്പാശ്ശേരി, കോഞ്ചേരില്‍ ഷംസുദ്ദീന്, സി.പി. സുധീഷ് കുമാര്‍, ചക്കിനാല്‍ സനല്‍കുമാര്‍, എസ്. തുളസീധരന്‍പിള്ള, എ.എം. സാലി എന്നിവര്‍ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

