അവൾ എന്റെ ബെസ്റ്റിയാടാ....സിനിമ സ്റ്റൈലില്‍ തമ്മിലടിച്ച് വിദ്യാർഥികൾ
text_fieldsതമ്മിലടിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ
കൊച്ചി: ബെസ്റ്റിയെ ചൊല്ലിയുളള തർക്കത്തിനിടയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ. കൊച്ചിയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്താൻ കൂട്ടുകാരെ ഉൾപ്പെടെ ചുറ്റും നിർത്തിയ ശേഷമാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഏർപ്പെട്ട ഒരു വിദ്യാർഥിയുമായി ബെസ്റ്റിയായ പെൺകുട്ടി പിണങ്ങിയിരുന്നു. പിന്നീട് ഇതേ വിദ്യാർഥിയുമായി സംസാരിക്കുന്നത് മറ്റേ വിദ്യാർഥി കണ്ടു. തുടർന്ന് രണ്ടുപേരും ക്ലാസിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതാണ് പിന്നീട് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് നിഗമനം. വിഡിയോ പകർത്തുന്നതിനിടയിൽ മറ്റ് വിദ്യാർഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നതായും ദൃശ്യത്തിൽ കാണാം.
സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിദ്യാർഥികളുടെ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലാണ് ആദ്യം വിഡിയോ പ്രചരിച്ചത്. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ പൊലീസ് ഇടപെട്ടു. തമ്മിലടിച്ച രണ്ട് വിദ്യാർഥികളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികളുടെ ഏറ്റുമുട്ടലിനിടയിൽ ഷഹബാസ് എന്ന വിദ്യാർഥി മരിച്ചത് ഈയടുത്താണ്. വിദ്യാർഥികൾക്കിടയിലെ ഇത്തരം പ്രവണതകൾക്ക് ശക്തമായ ശിക്ഷ ലഭിക്കണമെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

