കടുവകൾക്കു പുനരധിവാസ കേന്ദ്രം: നടപടി തുടങ്ങി
text_fieldsകല്പറ്റ: പൂത്തൂരില്‍ കടുവ പുനരധിവാസ കേന്ദ്രം തുടങ്ങാൻ സര്‍ക്കാര്‍ അനുമതി. തൃശൂർ പു ത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി നീക്കിവച്ച 136.86 ഹെക്ടറില്‍ 10 ഹെക്ടര്‍ കടുവ പുനരധി വാസ കേന്ദ്രമാക്കാനാണ് വനം-വന്യജീവി വകുപ്പിെൻറ പദ്ധതി. കേന്ദ്രം ആരംഭിക്കുന്നതിന് മൂന്നു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
10 ലക്ഷം രൂപയാണ് വാര്‍ഷികച്ചെലവ്. പുനരധിവാസ കേന്ദ്രത്തിനായി കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനു ശ്രമം നടത്തിവരുകയാണെന്നും ഒന്നര വര്‍ഷത്തിനകം പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സര്‍ക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
വനത്തില്‍നിന്നോ മറ്റോ പിടികൂടുന്ന കടുവകളെ തിരുവനന്തപുരം മൃഗശാല, നെയ്യാര്‍ ലയണ്‍ സഫാരി പാർക്ക് എന്നിവിടങ്ങളിൽ പാര്‍പ്പിക്കേണ്ട സാഹചര്യം പുനരധിവാസ കേന്ദ്രം വരുന്നതോടെ ഒഴിവാകും.വളര്‍ത്തുമൃഗങ്ങളെ ഇരതേടുകയും മനുഷ്യര്‍ക്കു ഭീഷണിയാവുകയും ചെയ്യുന്ന കടുവകളെയാണ് സാധാരണഗതിയില്‍ പിടികൂടുന്നത്.
പ്രായാധിക്യമോ പരിക്കോ മൂലം വനത്തില്‍ ഇരതേടാന്‍ കഴിയാത്ത കടുവകളാണ് കാടിറങ്ങുന്നത്. ഇവയെ പിടികൂടിയാൽതന്നെ കാട്ടിലേക്കു തിരിച്ചുവിടാനാകില്ല. ഇവയുടെ ചികിത്സക്കും പരിചരണത്തിനും നിലവില്‍ സംസ്ഥാനത്തു പ്രത്യേകം സംവിധാനമില്ല. താൽകാലിക ക്രമീകരണം എന്ന നിലയിലാണ് തിരുവനന്തപുരത്തും നെയ്യാറിലും എത്തിക്കുന്നത്.
കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളോടു ചേര്‍ന്നുകിടക്കുന്ന വയനാട് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവശല്യം വര്‍ധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
