Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

text_fields
bookmark_border
shelna nishad
cancel

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. 36 വയസ്സായിരുന്നു. ആലുവ മുൻ എം.എൽ.എ കെ. മുഹമ്മദലിയുടെ മരുമകളാണ് ഷെൽന.

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഷെൽനയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു. ഇതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിൽ സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിനോടായിരുന്നു ആർകിടെക്ട് കൂടിയായ ഷെൽന മത്സരിച്ചത്. എന്നാൽ 18,886 വോട്ടി​ന്‍റെ ഭൂരിപക്ഷത്തിനാണ് അന്ന് അന്‍വര്‍ സാദത്ത് വിജയിച്ചത്. ഷെല്‍നക്ക് 54,817വോട്ടുകളാണ് ലഭിച്ചത്. ഷെൽനയുടെ നിര്യാണത്തിൽ ആലുവ എം.എൽ.എ അൻവർ സാദത്ത് അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shelna Nishad died
Next Story