ഷഹല ഷെറിൻെറ മരണം; സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ കൂട്ടരാജി
text_fieldsസുൽത്താൻ ബത്തേരി: ക്ലാസ് റൂമിൽ ഷഹല ഷെറിൻ എന്ന വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ കൂട്ടരാജി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വത്സ ജോസ് രാജിവെച്ചു. സമിതി അംഗങ്ങളാ യ കെ.ഷബിർ അഹമ്മദ് , ബൽകിസ് ഷൗകത്തലി , ലീല പൽപ്പാത്ത് എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും രാധ ബാബുവും രാജിവെച്ചു.
ബാലാവകാശ സംരക്ഷണ കമീഷന് തെളിവെടുപ്പ് തുടങ്ങി
സുൽത്താൻ ബത്തേരി: സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന് ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമീഷന് തെളിവെടുപ്പ് തുടങ്ങി. ചെയര്മാന് പി. സുരേഷിെൻറ നേതൃത്വത്തിൽ ബത്തേരി െറസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്. വെള്ളിയാഴ്ച സ്കൂള്‍ അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തു. കഴിഞ്ഞ ദിവസം കമീഷന് കുട്ടിയുടെ വീട്ടിലും വിദ്യാലയത്തിലും എത്തി പിതാവിെൻറയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് ശനിയാഴ്ചയും തുടരും.
