താഴത്തങ്ങാടി കൊലപാതകം: പ്രതി മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsകോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മാലിപറമ്പിൽ മുഹമ്മദ് ബിലാലിനെ (23) കോടതി മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വൈകീട്ട് മൂന്നുവരെയാണ് പ്രതിയെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ എ.എം. അബ്ദുൽ സാലിയുടെ ഭാര്യ ഷീബയെയാണ് കൊലപ്പെടുത്തിയത്.
അബ്ദുൽ സാലി ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. മൊബൈൽ ഫോൺ, താക്കോൽക്കൂട്ടം എന്നിവ തണ്ണീർമുക്കം ബണ്ടിൽനിന്ന് വലിച്ചെറിഞ്ഞെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ഇവ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
