Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യമില്ല; ഷെഡ്യൂൾ...

മദ്യമില്ല; ഷെഡ്യൂൾ എച്ച് മരുന്നുകൾക്ക്​ ആവശ്യക്കാരേ​െറ

text_fields
bookmark_border
മദ്യമില്ല; ഷെഡ്യൂൾ എച്ച് മരുന്നുകൾക്ക്​ ആവശ്യക്കാരേ​െറ
cancel

തൃ​ശൂ​ർ: ഷെ​ഡ്യൂ​ൾ എ​ച്ച് ഗ​ണ​ത്തി​ലു​ള്ള മ​രു​ന്നു​ക​ൾ​ക്ക്​ വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡ്​. മ​ദ്യ​ഷാ​പ്പു ​ക​ള​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വേ​ദ​ന​സം​ഹാ​രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ത്ത​രം മ​രു​ന്നു​ക​ൾ ല​ഹ​രി​ക്ക്​ പ ​ക​ര​മാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണി​ത്​.

നൈ​ട്ര​സി​പാം, ഓ​ലെ​ൻ​സി​പാം, ​ക്ലോ​റ ോ​സി​പാം, ലോ​റോ​സി​പാം അ​ട​ക്കം മ​രു​ന്നു​ക​ളാ​ണ്​ കൂ​ടു​ത​ൽ വി​ൽ​ക്ക​ു​ന്ന​ത്. മ​ദ്യാ​സ​ക്​​ത​ർ ല​ഹ​രി​ക്ക്​ പ​ക​ര​മാ​യാ​ണ്​ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മാ​ന​സി​ക​പി​രി​മു​റു​ക്കം, ഉ​റ​ക്ക​മി​ല്ലാ​യ്​​മ, വി​ഷാ​ദം തു​ട​ങ്ങി​യ​വ​ക്ക്​ ഡോ​ക്​​ട​ർ​മാ​ർ കു​റി​ച്ചു​ന​ൽ​കു​ന്ന മ​രു​ന്നു​ക​ളാ​ണി​വ. ഇ​വ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ്​ വി​ൽ​പ​ന. കു​റി​പ്പ​ടി​ക്ക​നു​സ​രി​ച്ച്​ ക​ർ​ശ​ന നി​ർ​േ​ദ​ശം പാ​ലി​ച്ച്​​ മാ​ത്ര​മേ ഇ​വ ന​ൽ​കാ​വൂ.

ഒ​രി​ക്ക​ൽ വാ​ങ്ങി​യ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച്​ വീ​ണ്ടും വാ​ങ്ങാ​നാ​കി​ല്ല. എ​ന്നാ​ൽ, പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തെ​ല്ലാം അ​ട്ടി​മ​റി​ക്ക​െ​പ്പ​ടു​ക​യാ​ണ്. ല​ഹ​രി ഉ​പ​യോ​ഗി​ക്ക​ു​ന്ന​വ​ർ ത​യാ​റാ​ക്കു​ന്ന കു​റി​പ്പ​ടി​ക​ളി​ൽ വ​രെ ചി​ല​ർ മ​രു​ന്ന്​ ന​ൽ​കു​ന്ന​താ​യി വ്യാ​പാ​രി​സം​ഘ​ട​ന​ക​ൾ ത​ന്നെ പ​റ​യു​ന്നു.

ഇ​ത്ത​രം മ​രു​ന്നു​ക​ൾ ഇ​ര​ട്ടി സു​ര​ക്ഷ​യോ​ടെ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ര​ജി​സ്​​റ്റ​റു​ൾ​പ്പെ​ടെ രേ​ഖ​ക​ൾ ക​ർ​ശ​ന​മാ​യി സൂ​ക്ഷി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശ​മു​ണ്ട്. ആ​ൽ​ക്ക​ഹോ​ള​ട​ങ്ങി​യ ക​ഫ്​ സി​റ​പ്പു​ക​ള​ട​ക്കം ഇ​ത​ര മ​രു​ന്നു​ക​ൾ​ക്കും ഏ​റെ ആ​വ​ശ്യ​ക്കാ​രാ​ണു​ള്ള​ത്. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന​യ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക്​ കു​റി​പ്പ​ടി​യോ​ടെ​യേ മ​രു​ന്ന്​ ന​ൽ​കാ​വൂ​വെ​ന്ന്​ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ൽ​കി​യ നി​ർ​ദേ​ശ​വും പാ​ലി​ക്ക​െ​പ്പ​ടു​ന്നി​ല്ല. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​ ന​ട​പ​ടി​ക​ളു​മാ​യി ഡ്ര​ഗ്​​സ്​ ക​ൺ​ട്രോ​ൾ വ​കു​പ്പ്​ ഇ​തു​വ​രെ രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - Shedule H Medicines demand increase-Kerala news
Next Story