ഷെബിനയുടെ മരണം: ഭർതൃപിതാവും മാതാവും സഹോദരിയും പ്രതിപ്പട്ടികയിൽ
text_fieldsമരിച്ച ഷെബിന
വടകര: ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരിയിൽ തണ്ടാർകണ്ടിയിൽ ഹബീബിന്റെ ഭാര്യ ഷബിന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവും മാതാവും സഹോദരിയും പ്രതിപ്പട്ടികയിൽ. ഭർതൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിനാണ് അന്വേഷണച്ചുമതല. അന്വേഷണ സംഘം ഷബിനയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് മൂന്നു പേർക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് തൊട്ടുമുമ്പ് യുവതിയെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുതായി മൂന്നു പേരെകൂടി പ്രതിചേർത്തതോടെ ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ട്. മരണത്തിൽ ഭർത്താവിന് പങ്കുണ്ടോയെന്നും അന്വേഷണം നടത്തും. പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

