ഷെബീൻ മെഹ്ബൂബിന് അംബേദ്കർ മാധ്യമ അവാർഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ പട്ടികജാതി-വർഗ വകുപ്പ് ഏർപ്പെടുത്തിയ ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് 'മാധ്യമം' ദിനപത്രം സബ് എഡിറ്റർ ഷെബീൻ മെഹ്ബൂബിന്. 2017 ജനുവരി 10 മുതൽ 12 വരെ 'മാധ്യമം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'അറനാടൻ: ഒരു വംശം കൂടി നാടുനീങ്ങുന്നു' എന്ന പരമ്പരക്കാണ് അവാർഡ്. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
16 എൻട്രികളിൽ നിന്നാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ ആറിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി-വർഗ വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്കാരം സമ്മാനിക്കും.
ദൃശ്യ മാധ്യമ പുരസ്കാരം കൈരളി ടിവിയിലെ കെ. രാജേന്ദ്രനും ശ്രവ്യ മാധ്യമ പുരസ്കാരം ആകാശവാണി അസിസ്റ്റ് സ്റ്റേഷൻ ഡയറക്ടർ ബി. പ്രദീപ് കുമാറിനുമാണ്.
മലപ്പുറം പെരിമ്പലം അമ്പലപ്പറമ്പൻ മെഹ്ബൂബിന്‍റെയും സൗദത്തിന്‍റെയും മകനാണ്. ഭാര്യ: താജുന്നിസ, മകൾ: അഷിയ മിൻജന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
