ഷീ സ്ട്രോക്സ് -54 വനിതകളുടെ ഓൺലൈൻ ചിത്രപ്രദർശനം ഇന്ന്
text_fieldsകൊച്ചി: ലോകത്തിെൻറ വിവിധ ഭാഗത്തെ 54 ചിത്രകാരികളുടെ രചനകൾ ഉൾക്കൊള്ളിച്ച ഓൺലൈൻ ചിത്രപ്രദർശനം - ഷീ സ്ട്രോക്സ് - ഇന്ന് നടക്കും. വൈകീട്ട് നാലിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
ചലച്ചിത്ര താരങ്ങളായ ലെന, സംവൃത സുനിൽ, സുരഭി സന്തോഷ്, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ലോക്ഡൗൺ കാലത്ത് ഓൺലൈൻ ചിത്രരചനാ പഠനത്തിലൂടെ ശ്രദ്ധേയരായ ആർട്ട് ഇൻ ആർട്ട് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കേരളത്തിൽ ചുവർചിത്ര രചനാ രംഗത്ത് തിളങ്ങിയ അപൂർവം സ്ത്രീകളിൽ ഒരാളായ സീമ സുരേഷ് ആണ് ചിത്രപ്രദർശനത്തിെൻറ ക്യൂറേറ്റർ.
ഓൺലൈനിൽ ചിത്രരചന പഠിച്ച ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഈ വർഷം ആഗസ്റ്റിൽ ആർട്ട് ഇൻ ആർട്ട് സംഘടിപ്പിച്ച ഓൺലൈൻ പ്രദർശനം ഏറെ ശ്രദ്ധ നേടിയിരുന്നു. https://www.facebook.com/seemasuresh.suresh, https://www.facebook.com/seemasureshartinart എന്നീ ഫേസ്ബുക്ക് പേജുകളിൽ ചിത്രപ്രദർശനം കാണാനാകും.