Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൈവത്തിന്റെ സ്വന്തം...

ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവൾ അരക്ഷിത

text_fields
bookmark_border
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവൾ അരക്ഷിത
cancel

ക​ൽ​പ​റ്റ: സാ​ക്ഷ​ര​ത​യി​ലും സം​സ്കാ​ര​ത്തി​ലും മു​ന്നി​ൽ നി​ൽ​ക്കു​ന്ന ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ട്ടി​ൽ സ്‍ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യു​ന്നി​ല്ല. പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഓ​രോ വ​ർ​ഷ​വും സ്ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ബ​ലാ​ത്സം​ഗം, മ​റ്റു ശാ​രീ​രി​ക-​മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പൂ​വാ​ല​ശ​ല്യം, സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ലെ ആ​ത്മ​ഹ​ത്യ​ക​ളും കൊ​ല​പാ​ത​ക​ങ്ങ​ളും, ഭ​ർ​ത്താ​വ്-​ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നു​ള്ള ക്രൂ​ര​ത എ​ന്നി​ങ്ങ​നെ പ​ല​ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് സ്​​ത്രീ​ക​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ​ക്കെ​തി​രെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2021ൽ 16,199 ​കേ​സു​ക​ളാ​ണു​ള്ള​ത്. 2022ൽ ​അ​ത് 18,943 ആ​യി ഉ​യ​ർ​ന്നു. 2023 ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ 6673 ആ​യി.

2022 ലെ ജില്ല തിരിച്ചുള്ള കണക്കുകൾ

  • തി​രു​വ​ന​ന്ത​പു​രം 484
  • കൊ​ല്ലം 531
  • പ​ത്ത​നം​തി​ട്ട 532
  • കോ​ട്ട​യം 484
  • ഇ​ടു​ക്കി 668
  • ആ​ല​പ്പു​ഴ 484
  • എ​റ​ണാ​കു​ളം സി​റ്റി 1669
  • എ​റ​ണാ​കു​ളം റൂ​റ​ൽ 1302
  • തൃ​​ശൂ​ർ സി​റ്റി 653
  • റൂ​റ​ൽ 567
  • പാ​ല​ക്കാ​ട് 862
  • മ​ല​പ്പു​റം 1795
  • കോ​ഴി​ക്കോ​ട് സി​റ്റി 1051
  • റൂ​റ​ൽ 484
  • വ​യ​നാ​ട് 1055
  • ക​ണ്ണൂ​ർ സി​റ്റി 663
  • റൂ​റ​ൽ 484
  • കാ​സ​ർ​കോ​ട് 632

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ട​യി​ൽ 2020ലാ​ണ് സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള വി​വി​ധ അ​തി​ക്ര​മ​ങ്ങ​ളി​ൽ കു​റ​വു​ള്ള​ത്. 12,659 കേ​സു​ക​ളാ​ണ് ആ ​വ​ർ​ഷ​മു​ണ്ടാ​യ​ത്. 2016- 15,114; 2017-14,263; 2018-13,643; 2019-14,293; 2020-12,659; 2021-16,199 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ വ​ർ​ഷ​ത്തെ​യും ക​ണ​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - She is insecure in God's own country
Next Story