മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗയുടേതല്ലെന്ന് ഒാേട്ടാ ഡ്രൈവർ ഷാജി
text_fieldsതിരുവനന്തപുരം: കോവളത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയൻ സ്വദേശി ലിഗയുടെ മൃതദേഹത്തിലുണ്ടായിരുന്ന ഒാവർകോട്ട് അവരുടെതല്ലെന്ന് ഒാേട്ടാ ഡ്രൈവർ ഷാജി. ഷാജിയുെട ഒാേട്ടായിലാണ് ലിഗ കോവളത്തേക്ക് വന്നത്.
മരുതുംമൂട്ടിൽ നിന്നാണ് അവരെ വാഹനത്തിൽ കയറ്റിയത്. ഒാേട്ടായിൽ കയറുേമ്പാൾ അവർക്ക് ജാക്കറ്റ് ഉണ്ടായിരുന്നില്ല. കോവളത്ത് എത്തിച്ചതിന് 800 രൂപ പ്രതിഫലവും തന്നു. അതു കൂടാതെ ഒരു സിഗരറ്റ് പാക്ക് മാത്രമാണ് അവരുടെ കൈവശമുണ്ടായിരുന്നത്. പുതിയൊരു ജാക്കറ്റ് വാങ്ങാൻമാത്രം പണം ഉണ്ടായിരുന്നിെല്ലന്നും ഷാജി പറഞ്ഞു.
മൃതദേഹം ലിഗയുടെതാണെന്ന് ഷാജി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ താൻ ലിഗെയ കോവളത്ത് കൊണ്ടുവിടുക മാത്രമാണ് ചെയ്തതെന്നും കുറ്റവാളിയെല്ലന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
