Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രീയത്തിൽ മര്യാദ...

രാഷ്ട്രീയത്തിൽ മര്യാദ അപൂർവം -നിർമല സീതാരാമൻെറ സന്ദർശനത്തെ കുറിച്ച്​ തരൂർ

text_fields
bookmark_border
Tharoor-and-Nirmala
cancel

തിരുവനന്തപുരം: തുലാഭാരത്തിനിടെ തട്ട്​ പൊട്ടി വീണ്​ പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ്​ സ്​ഥാനാർ ഥി ശശി തരൂരിനെ കാണാൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്​ ശശി തര ൂരിനെ പ്രവേശിപ്പിച്ചിരിക്കുന്നത്​.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി തിരുവനന്തപുരത്തുള്ള നിർമല സീതാരാമൻ ആശുപത്രിയിലെത്തി തരൂരിൻെറ ആരോഗ്യ വിവരങ്ങൾ ആരായുകയായിരുന്നു. രാഷ്​ട്രീയത്തിൽ മര്യാദ അപൂർവമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നിർമല സീതാരാമൻ സന്ദർശിക്കാനെത്തിയ വിവരം തരൂർ വെളി​െപ്പടുത്തിയത്​.

കേരളത്തിലെ തിരക്കിട്ട തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ഇന്ന്​ രാവിലെ എന്നെ സന്ദർശിച്ച നിർമല സീതാരാമൻെറ പ്രവൃത്തി ഹൃദയത്തിൽ തൊട്ടു. ഇന്ത്യൻ രാഷ്​​്ട്രീയത്തിൽ മര്യാദ എന്നത്​ അപൂർവമായ മിഥ്യയാണ്​. മാതൃകയാക്കാവുന്നതാണ്​ അവരുടെ പ്രവൃത്തി - തരൂർ ട്വീറ്റ്​ ചെയ്​തു. ​നിർമല സീതാരാമൻ ചിരിച്ചുകൊണ്ട്​ കൈകൊടുക്കുന്ന ചിത്രവും തരൂർ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുമ്പ് തുലാഭാര വഴിപാട് നടത്തുന്നതിനിടെയാണ്​ തരൂരിന്​ അപകടം പറ്റിയത്​. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെ തട്ട്പൊട്ടി വീഴുകയായിരുന്നു. തരൂരിൻെറ തലക്ക്​ എട്ട്​ സ്​റ്റിച്ചുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsnirmala sitharamanmalayalam newspolitical newsNirmala Visited Tharoor
News Summary - Shashi Tharoor's Tweet After Nirmala Sitharaman Visited Him In Hospital - Kerala News
Next Story