Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റുള്ളവരോടുള്ള ശത്രുത ഹിന്ദു രീതിയല്ലെന്ന് ശശി തരൂർ

text_fields
bookmark_border
മറ്റുള്ളവരോടുള്ള ശത്രുത ഹിന്ദു രീതിയല്ലെന്ന് ശശി തരൂർ
cancel

കൊൽക്കത്ത: മറ്റുള്ളവരോടുള്ള ശത്രുത ഹിന്ദു രീതിയല്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ . തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഹിന്ദു ആചാര്യനായ സ്വാമി വിവേകാനന്ദന്റെ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും തരൂർ ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെ സന്ദേശത്തിന്റെ സമഗ്രതയെ അവഗണിച്ചുകൊണ്ട് ഭാഗിമായി മാത്രം ഉദ്ധരിക്കാൻ പല വലതുപക്ഷ രാഷ്ട്രീയക്കാരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവലിനെത്തിയ തരൂർ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു. ബി.ജെ.പിയിലെ ചിലർ സ്വാമി വിവേകാനന്ദന്റെ പാത പിന്തുടരുന്നുവെന്ന് കാണിക്കാൻ തിരഞ്ഞെടുത്ത് ഉദ്ധരിക്കുന്നത് കാണാം. എന്നാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വിശ്വാസത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് സന്ദേശത്തിന്റെ ആകെത്തുക വായിച്ച ആർക്കും മനസ്സിലാകും. വിവേകാനന്ദന്റെ ദർശനം അസഹിഷ്ണുതയുള്ള ഒരു ഹിന്ദുമതമല്ലെന്നും തരൂർ കൂട്ടിച്ചേർത്തു. രാമകൃഷ്ണ മിഷൻ സ്ഥാപകനായ സ്വാമി വിവേകാനന്ദന്‍റെ 160ാം ജന്മദിനം ഈ വർഷം ആദ്യത്തിലായിരുന്നു ആഘോഷിച്ചത്.

രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളും തങ്ങളുടെ വിശ്വാസത്തെ മറ്റ് മതസ്ഥർക്കെതിരായ ആയുധമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shashi Tharoor says hostility towards others is not a Hindu way
Next Story