സരിൻ പാർട്ടി വിട്ടതിൽ ദു:ഖം -ശശി തരൂർ
text_fieldsകോഴിക്കോട്: പാർട്ടി എന്നാൽ ഒരു വ്യക്തി അല്ലെന്നും വിയോജിപ്പുകൾ ഉണ്ടാവാമെങ്കിലും പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കണമെന്നും കോൺഗ്രസ് നേതാവ് ശശിതരൂർ എം.പി. സരിൻ പാർട്ടി വിട്ടത് സംബന്ധിച്ച് കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ഒരു തീരുമാനം എടുത്താൽ അടുത്ത അവസരത്തിന് കാത്തിരിക്കുകയായിരുന്നു സരിൻ ചെയ്യേണ്ടിയിരുന്നത്. സരിന് പല നല്ല ഗുണങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം പാർട്ടി വിട്ടതിൽ ദുഃഖമുണ്ട്. ചില കാര്യങ്ങൾ പാർട്ടിക്കകത്ത് നടക്കുമ്പോലെയേ നടക്കൂ.
തെരഞ്ഞെടുപ്പിൽ ഒരാൾക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. പാർട്ടി ഒരു തീരുമാനം എടുത്തശേഷം പിന്നീട് അതിൽ ചർച്ചയില്ല. അത് എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

