ബി.ജെ.പിക്ക് കേരളത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്തയില്ലെന്ന് ശശി തരൂർ
text_fieldsകോട്ടയം: കേരളത്തിെൻറ ഭാവിയെക്കുറിച്ച് ബി.ജെ.പിക്ക് ചിന്തയില്ലാത്തതിനാലാണ് മതം വിഷയമാക്കുന്നതെന്ന് ശശി തരൂർ എം.പി. സംസ്ഥാനത്തെ 10ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമം. ഇതിനാണ് ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണഭാഗമായി പാമ്പാടിയിലെത്തിയതായിരുന്നു തരൂർ.
ശബരിമല വിഷയത്തിൽ സർക്കാർ ഇടപെടാൻ പാടില്ലായിരുന്നു. ലോകം ഉപേക്ഷിച്ച ആശയമാണ് കമ്യൂണിസ്റ്റ് പാർട്ടി കൊണ്ടുവരാൻ ശ്രമിക്കുന്നത്. യു.ഡി.എഫ് പ്രകടനപത്രികയിൽ മാത്രമാണ് പുരോഗമനം പറയുന്നത്. നേമത്ത് ത്രികോണ മത്സരമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കെ.മുരളീധരനാണ് മുൻതൂക്കം. ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരും. സംസ്ഥാനത്തുടനീളം യാത്ര ചെയ്തപ്പോൾ അതാണ് മനസ്സിലാകുന്നത്. വിജയം എളുപ്പമാണെന്ന് പറയുന്നില്ല. പക്ഷേ, വിജയിക്കും. എത്ര സീറ്റെന്ന് പറയുന്നില്ലെന്നും തരൂർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.