എ.ഐ.സി.സിക്ക് പുതിയ നേതൃത്വം വേണമെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: എ.ഐ.സി.സിക്ക് പുതിയ നേതൃത്വം വേണമെന്ന ആവശ്യവുമായി ശശി തരൂർ എം.പി. പുതിയ നേതൃത്വം പാർട്ടിക്ക് അത്യാവശ്യമാണ്. നേതൃസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഉടൻ പുതിയ നേതൃത്വം വേണം. അത് പാർട്ടിക്ക് പുതിയ ഊർജം നൽകുമെന്നും ശശി തരൂർ പറഞ്ഞു.
സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ അത് വേണം. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചു വരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിലെ മാറ്റങ്ങൾ തുടങ്ങണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
എ.ഐ.സി.സിയിൽ അഴിച്ചുപണി വേണമെന്ന് കപിൽ സിബൽ ഉൾപ്പടെയുള്ള നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തീരുമാനങ്ങളോട് കോൺഗ്രസ് നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

