Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരൂരി​െൻറ ബന്ധുക്കളെ...

തരൂരി​െൻറ ബന്ധുക്കളെ വീണ്ടും പാർട്ടിയിൽ ചേർത്ത് ബി.ജെ.പിയുടെ ആളെ കൂട്ടൽ നാടകം

text_fields
bookmark_border
തരൂരി​െൻറ ബന്ധുക്കളെ വീണ്ടും പാർട്ടിയിൽ ചേർത്ത് ബി.ജെ.പിയുടെ ആളെ കൂട്ടൽ നാടകം
cancel

കൊച്ചി: പ്രമുഖരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതി​​​െൻറ പേരിൽ ബി.ജെ.പിക്കാരായ ശശി തരൂരി​​​െൻറ ബന്ധുക്കള െ വീണ്ടും ബി.ജെ.പിയിൽ ചേർത്ത്​ ആളെ കൂട്ടൽ നാടകം. വ്യാഴാഴ്​ച കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിൽ ശശി തരൂരി​​​െൻറ മാതൃസഹോദരി ഒറ്റപ്പാലം സ്വദേശിനി ശോഭനക്കും ഭർത്താവ്​ എം. ശശിക​​ുമാറിനുമാണ്​ സംസ്​ഥാന പ്രസിഡൻറ്​ പി.എസ്. ശ്ര ീധരൻപിള്ളയുടെ നേതൃത്വത്തിൽ അംഗത്വം നൽകിയത്​.

ശ്രീധരന്‍പിള്ള ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരി ക്കുകയും അംഗത്വം നൽകുകയും ചെയ്തു. എന്നാൽ, തങ്ങള്‍ നേരത്തേ തന്നെ ബി.ജെ.പി അനുഭാവികള്‍ ആണെന്നും ഇപ്പോള്‍ അംഗത്വവിതരണ ചടങ്ങ് എന്തിനാണ് നടത്തിയതെന്ന് അറിയില്ലെന്നും ചടങ്ങ്​ കഴിഞ്ഞ്​ പുറത്തിറങ്ങിയ ശശികുമാറും ഭാര്യയും പ്രതികരിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നല്‍കേണ്ടത് സംഘാടകരാണെന്നും പറഞ്ഞു. ഇതോടെ പ്രതിരോധത്തിലായ നേതാക്കള്‍ ഇവരെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍നിന്ന്​ വിലക്കി.

തരൂരി​​​െൻറ ബന്ധുക്കളുടെ പ്രതികരണം സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും അംഗത്വവിതരണം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും പിന്നീട് നേതാക്കൾ പ്രതികരിച്ചു. ശോഭനയെയും ഭര്‍ത്താവിനെയും പാര്‍ട്ടി നേതൃത്വം തെറ്റിദ്ധരിപ്പിച്ച് ചടങ്ങിന് എത്തിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ടോം വടക്കനു പിന്നാലെ ശശി തരൂരി​​​െൻറ ബന്ധുക്കളെയും ക്യാമ്പിലെത്തിച്ച് കോണ്‍ഗ്രസിനെ ഞെട്ടിക്കാമെന്ന തന്ത്രമാണ്​ ഇതോടെ പൊളിഞ്ഞത്​.



മൂന്ന് കെ.പി.സി.സി എക്‌സി. അംഗങ്ങള്‍കൂടി ബി.ജെ.പിയില്‍ എത്തുമെന്ന്​ ശ്രീധരന്‍ പിള്ള
കൊച്ചി: ടോം വടക്കനുപിന്നാലെ കേരളത്തില്‍നിന്ന്​ മൂന്ന് കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ കൂടി ബി.ജെ.പിയില്‍ എത്തുമെന്ന് സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരന്‍ പിള്ള. ബി.ജെ.പിക്ക് ആരോടും അയിത്തമില്ല. ആരുവന്നാലും സ്വീകരിക്കും. കോണ്‍ഗ്രസ് തകരുന്ന കപ്പലാണ്. അതിനാല്‍ കൂടുതല്‍പേര്‍ ഇനിയും ബി.ജെ.പിയിലേക്ക് വരും. ബി.ജെ.പിക്ക് ഇത് നേട്ടത്തി​​​െൻറ നിമിഷമാണ്.

പുല്‍വാമ സംഭവത്തില്‍ കോണ്‍ഗ്രസ് ദേശസ്‌നേഹികളുടെ വികാരത്തെ മാനിച്ചില്ല. സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയ സൈന്യത്തെ പ്രശംസിച്ച രാഹുല്‍ ഗാന്ധി പ്രത്യാക്രമണത്തിന് രാഷ്​ട്രീയ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാഞ്ഞത് ശരിയായില്ല. ബി.ഡി.ജെ.എസുമായി സീറ്റി​​​െൻറ കാര്യത്തില്‍ ധാരണയായിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഏതുസീറ്റില്‍ വേണമെങ്കിലും മത്സരിക്കാം. ഇതുസംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsmalayalam newsBJP
News Summary - shashi tharoor relative bjp- kerala news
Next Story