കേരളത്തോടുള്ള റെയിൽേവ അവഗണന അവസാനിപ്പിക്കണം –ശശി തരൂർ
text_fields ന്യൂഡൽഹി: കേരളത്തോടുള്ള റെയിൽവേ അവഗണന പാർലമെൻറിൽ ഉന്നയിച്ച് തിരുവനന്തപുരം എം.പി ശശി തരൂർ. കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ ദക്ഷിണ റെയിൽവേ നിഷേധാത്മക സമീപനമാണ് സീകരിക്കുന്നത്. നിലവിലെ ട്രെയിനുകൾ സർവിസ് വർധിപ്പിക്കുന്നതും, പുണെ-എറണാകുളം സർവിസ് തിരുവനന്തപുരത്തേക്ക് നീട്ടുന്നതുമടക്കം നിരവധി ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും യതൊരു അനുകൂല തീരുമാനവുമുണ്ടാവുന്നില്ല. പാലക്കാട് കോച്ച് ഫാക്ടറി, നേമം റെയിൽവേ സ്റ്റേഷൻ വികസനം തുടങ്ങിയ ഒന്നും തുടങ്ങുന്നില്ല. റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തരൂർ സഭയിൽ ആവശ്യപ്പെട്ടു.
