സവർക്കറെയും ഗോൾവാൾക്കറെയും വായിക്കാതെ എങ്ങിനെ അവരുടെ ആശയങ്ങളെ എതിർക്കും -ശശി തരൂർ
text_fieldsതിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിൽ പ്രതികരണവുമായി ശശി തരൂർ എം.പി.
സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിര്‍ക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി നമ്മൾ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മൾ എതിർക്കുന്നവരുടെ പുസ്തകങ്ങളും നമ്മൾ പഠിക്കണം.
ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
ശശി തരൂറിന്റെ കുറിപ്പിന്റെ പൂർണരൂപം
പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്; നമ്മൾ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, എന്ന എന്റെ നിലപാടിനോട് പല സുഹൃത്തുക്കളും വിയോജിക്കുന്നു എന്നത് മനസ്സിലാക്കുന്നു.
സവർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിർക്കാൻ കഴിയുക?
കണ്ണൂർ യൂണിവേഴ്സിറ്റി നമ്മൾ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മൾ എതിർക്കുന്നവരുടെ പുസ്തകങ്ങളും നമ്മൾ പഠിക്കണം.
ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണ്.
മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
ഞാൻ എന്റെ പുസ്തകങ്ങളിൽ പലവട്ടം സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമർശിക്കുകയും ചെയ്‌തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

