Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി അനുകൂല പരാമർശം:...

മോദി അനുകൂല പരാമർശം: വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് ശശി തരൂർ

text_fields
bookmark_border
Shashi-Tharoor
cancel

തിരുവനന്തപുരം: മോദി അനുകൂല പ്രസ്​താവനയുമായി ബന്ധപ്പെട്ട്​ കെ.പി.സി.സി നൽകിയ നോട്ടീസിന്​ താൻ നൽകിയ വിശദീകരണ ം അംഗീകരിച്ചതിൽ സന്തോഷമെന്ന്​ ശശി തരൂർ എം.പി. വിഷയം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു​.

ഇതുമായി ബന്ധപ് പെട്ട വിവാദം അനാവശ്യമായിരുന്നു. പ്രസ്​താവന വന്നതിന്​ പിന്നാലെ കെ.പി.സി.സി പ്രസിഡൻറ്​ നടത്തിയ പരാമർശം വേദനിപ്പിച്ചു. പാർലമ​െൻറിൽ വർഷങ്ങളോളം അടുത്തടുത്ത സീറ്റുകളിൽ ഇരുന്നിട്ടും ത​​െൻറ അഭിപ്രായം മുല്ലപ്പള്ളി മനസ്സിലാക്കാത്തതിനാലാണ്​ ദുഃഖമുണ്ടായതെന്നും തരൂർ മാധ്യമങ്ങളോട്​ പറഞ്ഞു.

എല്ലാ സമയത്തും മോദിയെ വിമർശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്​താൽ അംഗീകരിക്കണമെന്നുമായിരുന്നു തരൂരിൻെറ പ്രസ്​താവന. ഇതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ടി.എൻ. പ്രതാപൻ എം.പി തരൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsmalayalam newsModi Support Speech
News Summary - Shashi Tharoor Modi Support Speech -Kerala News
Next Story