Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹംസഫർ...

ഹംസഫർ എക്​സ്​പ്രസിന്‍റെ ഫ്ലാഗ്​ ഒാഫിന്​ ക്ഷണിച്ചില്ല​; പ്രതിഷേധവുമായി ശശി തരൂർ

text_fields
bookmark_border
ഹംസഫർ എക്​സ്​പ്രസിന്‍റെ ഫ്ലാഗ്​ ഒാഫിന്​ ക്ഷണിച്ചില്ല​; പ്രതിഷേധവുമായി ശശി തരൂർ
cancel

തിരുവനന്തപുരം: കൊച്ചുവേളിയിൽ നടന്ന ബംഗളൂരു ഹംസഫര്‍ എക്‌സ്പ്രസി​​​െൻറ ഉദ്ഘാടന ചടങ്ങില്‍നിന്ന്​ റെയില്‍വേ ഒഴിവാക്കിയെന്നാരോപിച്ച് ശശി തരൂര്‍ എം.പി ചടങ്ങ് ബഹിഷ്‌കരിച്ചു. ഉദ്ഘാടച്ചടങ്ങിന്​ ഏതാനും മിനിറ്റ്​ മുമ്പ്​ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലെത്തിയ തരൂര്‍ റെയില്‍വേ ഉദ്യോഗസ്ഥരോട് കടുത്തപ്രതിഷേധം രേഖ​െപ്പടുത്തി മടങ്ങുകയായിരുന്നു. ഹംസഫര്‍ എക്‌സ്പ്രസി​​​െൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് റെയില്‍വേ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലും ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെക്കുറിച്ച് മാത്രമായിരുന്നു പരാമര്‍ശമുണ്ടായിരുന്നത്.

അതേസമയം, രാഷ്​ട്രീയജീവിതത്തില്‍ ആദ്യമായാണ്​ ഇങ്ങനെയൊരു അനുഭവമെന്നും രാഷ്​ട്രീയപ്രേരിതമായാണ്​ തന്നെ ചടങ്ങില്‍നിന്ന്​ ഒഴിവാക്കിയതെന്നും ശശി തരൂര്‍ ആരോപിച്ചു. സ്ഥലത്തെ ജനപ്രതിനിധി എന്നനിലയില്‍ കേന്ദ്രസര്‍ക്കാറി​​​െൻറ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കേണ്ടതുണ്ട്. ഹംസഫര്‍ എക്‌സ്പ്രസിനുവേണ്ടി നിവേദനം നല്‍കിയിരുന്നു. ട്രെയിൻ അനുവദിച്ചപ്പോള്‍ രാഷ്​ട്രീയ മുതലെടുപ്പിനു വേണ്ടി തന്നെ ഒഴിവാക്കുകയായിരു​െന്നന്ന് തരൂര്‍ പറഞ്ഞു. റെയിൽവേയുടെ നടപടിയിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരും പ്രതിഷേധിച്ചു.

എന്നാല്‍, ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ശശി തരൂരി​​​െൻറ ഓഫിസിൽ ഔദ്യോഗിക അറിയിപ്പ് നല്‍കിയുന്നതായി റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സിരീഷ്‌കുമാര്‍ സിന്‍ഹ പറഞ്ഞു. ശശി തരൂരി​​​െൻറ പ്രതിഷേധം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. റെയില്‍വേ ഔദ്യോഗികമായി എം.പിക്ക് കത്ത് നല്‍കിയിരുന്നു. ത​​​െൻറ നിവേദനത്തി​​​െൻറ ഫലമായിട്ടാണ് ഹംസഫര്‍ എക്‌സ്പ്രസ് അനുവദിക്കപ്പെട്ടതെന്നും കണ്ണന്താനം അവകാശപ്പെട്ടു. ഇക്കാര്യം പരാമര്‍ശിച്ച്​ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയല്‍ നല്‍കിയ കത്ത് അദ്ദേഹം തെളിവായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressshashi tharoorkerala newsmalayalam newsHumsafar Express
News Summary - Shashi Tharoor Humsafar Express -Kerala News
Next Story