Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശി തരൂർ യു.ഡി.എഫിന്‍റെ ‘ക്രൗഡ്​ പുള്ളർ’; സേവനം പ്രയോജനപ്പെടുത്തണമെന്ന് സാദിഖലി തങ്ങള്‍

text_fields
bookmark_border
കെ. സുധാകരന്‍ മാറേണ്ട സാഹചര്യമില്ലെന്ന് സാദിഖലി തങ്ങള്‍
Shashi Tharoor, Panakkad Sadikali Thangal
cancel

കോഴിക്കോട്: ശശി തരൂര്‍ യു.ഡി.എഫിന്‍റെ നല്ല പ്രചാരകനും ‘ക്രൗഡ് പുള്ളറു’മാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തരൂരിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറേണ്ട സാഹചര്യമൊന്നും നിലവിലില്ല. നല്ല കാമ്പയിനറാണ്. യു.ഡി.എഫിന് അദ്ദേഹം നല്ല ഗുണം ചെയ്യും. മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കേണ്ടത് അനിവാര്യമാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

സമൂഹത്തിന്‍റെ താഴേ തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണം. അവരെ പരിഗണിക്കാതിരിക്കുന്നത് മോശമാണ്.

സമരത്തിലേക്ക് എത്താനുണ്ടായ സാഹചര്യങ്ങള്‍ പഠിച്ച് പരിഹരിക്കണം. അവരോട്​ മാനുഷികമായ നിലപാട് സ്വീകരിക്കണമെന്നും സാദിഖലി തങ്ങള്‍ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shashi Tharoor 'Crowd Puller' -Sadikali Thangal
Next Story