ഭൂരിപക്ഷമുണ്ടെന്നുകരുതി എന്തുമാകാമെന്ന് ബി.ജെ.പി കരുതരുത് -ഡോ. ശശിതരൂർ എം.പി
text_fieldsകോവളം: ലോക്സഭയിൽ ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്നുംഭൂരിപക്ഷമുണ്ടെന്നുകരുതി എന്തുമാകാമെന്ന് പ്രധാനമന്ത്രിയും ബി.ജെ.പിയും കരുതരുതെന്നും ഡോ. ശശിതരൂർ എം.പി.
കർഷക ബില്ലിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു കോവളം നിയോജക മണ്ഡലം പ്രസിഡൻറ് സച്ചിൻ സൈമെൻറ നേതൃത്വത്തിൽ നടത്തിയ ജയ് കിസാൻ ട്രാക്ടർ റാലി പുതിയതുറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്ത് നടന്ന സമാപന സമ്മേളനം എം. വിൻസെൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെൻറ് ഡി. പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ആർ. ശിവകുമാർ, ജില്ല പഞ്ചായത്തംഗം സി.കെ. വത്സലകുമാർ, പുഷ്പം സൈമൺ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അയ്യൂബ്ഖാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

