Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരൂർ സംഘടനാ ചട്ടക്കൂട്...

തരൂർ സംഘടനാ ചട്ടക്കൂട് ലംഘിക്കുന്നതിന് കൂട്ടുനിൽക്കാനാവില്ല -തിരുവഞ്ചൂർ

text_fields
bookmark_border
Thiruvanchoor radhakrishnan
cancel

തിരുവനന്തപുരം: ശശി തരൂർ സംഘടനാ ചട്ടക്കൂട് ലംഘിക്കുന്നതിന് കൂട്ടുനിൽക്കാനാവില്ലെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഒരു നേതാവിനും വിലക്കില്ല. യൂത്ത് കോൺഗ്രസിന്‍റെ പേരിലുള്ള പാർട്ടി പരിപാടിയിൽ തരൂർ പങ്കെടുക്കുമ്പോൾ അക്കാര്യം അറിയേണ്ട ആളുകളെ അറിയിച്ചിരിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

കോൺഗ്രസിന്‍റെ ഐക്യം തകർക്കുന്ന നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. താഴെത്തട്ടിലുള്ള കമ്മിറ്റികളെ കൂടി അറിയിച്ചും വിശ്വാസത്തിലെടുത്തും വേണം പരിപാടികൾ സംഘടിപ്പിക്കാനെന്നത് അച്ചടക്ക സമിതിയെടുത്ത തീരുമാനമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

കോൺഗ്രസ് ജില്ലാ കമ്മിറ്റിയെ അറിയിക്കാത്ത പരിപാടിയായതിനാലാണ് താൻ പങ്കെടുക്കാത്തത്. വാദിഭാഗത്തും പ്രതിഭാഗത്തും നിൽകാതെ മധ്യനിലപാടാവും സ്വീകരിക്കുക. കോൺഗ്രസിനുള്ളിൽ ഐക്യവും അച്ചടക്കവും കാര്യക്ഷമതയും പാലിച്ച് പോകണമെന്ന് ആവശ്യപ്പെടുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുണ്ട്. അവരുടെ താൽപര്യത്തിന് വിരുദ്ധമായി അച്ചടക്ക സമിതി അധ്യക്ഷന് നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. തരൂർ കോൺഗ്രസിനുള്ളിൽ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorThiruvanchoor radhakrishnancongress
News Summary - Shashi Tharoor cannot cooperate in violating the organizational framework -Thiruvanchoor radhakrishnan
Next Story