തരൂർ ഉടക്കി; പ്രഫഷനൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ നിയമനം മരവിപ്പിച്ചു
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ അഖിലേന്ത്യ പ്രഫഷനൽ കോൺഗ്രസ് കേരള ഘടകം പ്രസിഡൻറായി അഭിഭാഷകൻ വി.എസ്. ചന്ദ്രശേഖരെൻറ നിയമനം മരവിപ്പിച്ചു. സംഘടനയുടെ അഖിലേന്ത്യ നേതൃത്വം അറിയാതെ കെ.പി.സി.സി പ്രസിഡൻറ് നിയമനം നടത്തിെയന്ന ആക്ഷേപത്തെ തുടർന്നാണു നടപടി.
ദേശീയ അധ്യക്ഷനായ തന്നെ ഇരുട്ടിൽനിർത്തി, കെ.പി.സി.സി നേതൃത്വം ഏകപക്ഷീയമായി പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിനെതിരെ ശശി തരൂർ എം.പി രംഗത്തെത്തിയിരുന്നു. നിയമനത്തിലെ വിയോജിപ്പ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ ഫോണിൽ അറിയിച്ചതിന് പിന്നാലെ നിയമന അറിയിപ്പ് പിഴവാണെന്ന് വ്യക്തമാക്കി തരൂർ ട്വീറ്റും ചെയ്തു.
ആശയക്കുഴപ്പം കെ.പി.സി.സി പ്രസിഡൻറുമായി സംസാരിച്ചതായും പിഴവ് തിരുത്തപ്പെടുമെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു. വിമർശനം ശക്തമായതോടെയാണ് നിയമനം മരവിപ്പിച്ചതായി വ്യാഴാഴ്ച വൈകിട്ട് കെ.പി.സി.സി പ്രസിഡൻറിെൻറ അറിയിപ്പ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

